Elikkatu Chira in Muvattupuzha attracts tourists മൂവാറ്റുപുഴ നിന്നു വരുന്നവർ കീച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ആട്ടായം കിഴക്കേക്കടവിലെത്തി എലിക്കാട്ട് ചിറയിൽ എത്തിച്ചേരാം
കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് എലിക്കാട്ട് ചിറ

കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് എലിക്കാട്ട് ചിറ

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്നവർ കീച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ആട്ടായം കിഴക്കേക്കടവിലെത്തി എലിക്കാട്ട് ചിറയിൽ എത്തിച്ചേരാം
Published on

മൂവാറ്റുപുഴ: കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് പായിപ്ര ഗ്രാമപഞ്ചായത്തിലെ എലിക്കാട്ട് ചിറയും വെള്ളച്ചാട്ടവും സഞ്ചാരികളുടെ മനം കവരുന്നു. വേനൽക്കാലത്തും മഴക്കാലത്തും പ്രകൃതിയൊരുക്കുന്ന മതിവരാ കാഴ്ചകൾ തേടി വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് സഞ്ചാരികളെത്തും.

പായിപ്ര ഗ്രാമപഞ്ചായത്തിലെ 10, 4 വാർഡുകളിലായി ആട്ടയം കിഴക്കേ കടവിൽ മുളവൂർ തോടിലാണ് എലിക്കാട്ട് ചിറ സ്ഥിതി ചെയ്യുന്നത്. പെരിയാർ വാലി കനാൽ വെള്ളം മുളവൂർ തോടിലേക്ക് ഒഴുകി എത്തുന്നതിനാൽ വേനൽ കാലത്തും മഴ കാലത്തും ചിറ ജലസമൃദ്ധമാണ്. ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് കുളിക്കുന്നതിനും നീന്തൽ പരിശീലനത്തിനും റീൽസ് ചെയ്യുന്നതിനും ഇവിടെയെത്തുന്നത്.

വേനലിൽ വെള്ളച്ചാട്ടത്തിനുമുകളിലായുള്ള ചിറയിലെ വെള്ളം കാർഷിക ജലസേചനത്തിനും മറ്റും ഉപയോഗിക്കാറുണ്ട്.

എന്നാൽ, ചിറ നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ചിറയുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ സിമന്‍റുകൾ പൊട്ടിപൊളിഞ്ഞ് പല സ്ഥലങ്ങളിലും വെള്ളം ലീക്ക് ചെയ്ത് ചിറ തകർച്ചയുടെ വക്കിലാണ്. ചിറയുടെ ചീപ്പുകളെല്ലാം തന്നെ കാല പഴക്കത്താൽ നശിച്ച നിലയിലാണ്.

ഇതിന്‍റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ല. കഴിഞ്ഞ മാസം നാട്ടുകാരുടെ നേതൃത്വത്തിലാണ് ചിറയിൽ പുതിയ ചീപ്പുകൾ സ്ഥാപിച്ചത്.

ഗ്രാമീണ ടൂറിസത്തിന്‍റെ സാധ്യതകൾ ഇവിടെ പ്രയോജനപ്പെടുത്തി ഒരു പദ്ധതി രൂപീകരിക്കണമെന്നും എലിക്കാട്ട് ചിറയും വെള്ളച്ചാട്ടത്തെ കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ പറയുന്നത്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്നവർ കീച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ആട്ടായം കിഴക്കേക്കടവിലെത്തി എലിക്കാട്ട് ചിറയിൽ എത്തിച്ചേരാം.