മലയാളിക്ക് 'മസ്തിഷ്ക ശസ്ത്രക്രിയ' നടത്താൻ എസൻസ് ഗ്ലോബൽ സംവാദ പരമ്പര

മലയാളിയുടെ തലച്ചോറിൽ ഉറഞ്ഞുപോയ അന്ധവിശ്വാസങ്ങൾ മാറ്റാൻ ശാസ്ത്രീയ അറിവുകൾ നൽകണമെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ബ്രെയിൻ സർജറി എന്ന പേര്
മലയാളിയുടെ തലച്ചോറിൽ ഉറഞ്ഞ അന്ധവിശ്വാസങ്ങൾ മാറ്റാൻ ശാസ്ത്രീയ അറിവുകൾ എന്ന ആശയം അടിസ്ഥാനമാക്കിയാണ് ബ്രെയിൻ സർജറി എന്ന പേര് Essense Global debate brain surgery
ചന്ദ്രശേഖർ രമേശ്, നിഷാദ് കൈപ്പള്ളി, ആരിഫ് ഹുസൈൻ തെരുവത്ത് എന്നിവർ പങ്കെടുക്കും. എം.എസ്. ബനേഷ് അവതാരകനാകും.Essense Global
Updated on

മലപ്പുറം: ശാസ്ത്ര സ്വതന്ത്രചിന്താ സംഘടന എസൻസ് ഗ്ലോബൽ തുറന്ന സംവാദവുമായി മലബാറിൽ. ബ്രെയിൻ സർജറി എന്ന് പേരിട്ടിരിക്കുന്ന സംവാദ പരമ്പര ആരംഭിക്കുന്നത് 2024 സെപ്റ്റംബർ 20ന് തിരൂരിൽ.

ജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനാവുന്ന സംവാദത്തിൽ മറുപടികൾ നൽകാനെത്തുന്നത് ശാസ്ത്രപ്രചാരകനും, പരമ്പരാഗത - ഇതര വൈദ്യങ്ങളുടെ അശാസ്ത്രീയത തുറന്നു കാണിക്കുന്ന മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ (മെഷ്) എന്ന സംഘടനയുടെ സെക്രട്ടറിയുമായ ചന്ദ്രശേഖർ രമേശ്, ശാസ്ത്ര പ്രചാരകനായ നിഷാദ് കൈപ്പള്ളി, സ്വതന്ത്ര ചിന്തകനും യൂട്യൂബറുമായ ആരിഫ് ഹുസൈൻ തെരുവത്ത് എന്നിവരാണ്. മാധ്യമ പ്രവർത്തകൻ എം.എസ്. ബനേഷ് അവതാരകനാകും.

മലയാളിയുടെ മസ്തിഷ്കത്തിൽ ഉറഞ്ഞുപോയ അന്ധവിശ്വാസങ്ങളെ മാറ്റണമെങ്കിൽ ശാസ്ത്രീയ അറിവുകൾ നൽകേണ്ടതുണ്ടെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മസ്തിഷ്ക പരിഷ്കരണം എന്ന് അർഥമാക്കി ബ്രെയിൻ സർജറി എന്ന പേര് നൽകിയത്.

സെപ്റ്റംബർ 20ന് തിരൂർ വാഗൺ ട്രാജഡി ഹാളിന് മുൻപിൽ വൈകുന്നേരം അഞ്ചുമണി മുതൽ ഏഴര വരെയും, സെപ്റ്റംബർ 21ന് മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം വൈകുന്നേരം അഞ്ചു മുതൽ ഏഴര വരെയും, സെപ്റ്റംബർ 22ന് കോഴിക്കോട് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. യഥാക്രമം ആയുർവ്വേദത്തിന് പാർശ്വഫലങ്ങളുണ്ടോ, പ്രാർഥന ആശ്വാസമോ, മനുഷ്യൻ കുരങ്ങിൽ നിന്നാണോ ഉണ്ടായത്, ദൈവം അന്ധവിശ്വാസമോ എന്നീ വിഷയങ്ങളാണ് ചർച്ചചെയ്യുക.

Trending

No stories found.

Latest News

No stories found.