Relationship tips
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

പുതിയൊരു ബന്ധത്തിലേക്കു പ്രവേശിക്കും മുൻപ് ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം.

വിവാഹമായാലും പ്രണയമായാലും പുതിയൊരു ബന്ധത്തിന്‍റെ തുടക്കം എല്ലാവർക്കും ആശങ്കയുടെ കാലഘട്ടമായിരിക്കും. പങ്കാളിയെ തെരഞ്ഞെടുക്കുന്നതു മുതൽ തന്നെ ആശങ്കകൾ ഉടലെടുക്കും. ഒരു ബന്ധം സുശക്തമായി നില നിർത്താൻ‌ സ്നേഹവും അനുതാപവും മാത്രം പോരാതെ വരും. മാനസിക, വൈകാരിക, സാമ്പത്തിക സ്ഥിരതയും പ്രധാന ഘടങ്ങളാണ്. നിങ്ങളിപ്പോൾ ആരോഗ്യകരമായൊരു ബന്ധത്തിന് തയാറാണോ എന്നു തിരിച്ചറിയുകയെന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

മികച്ച വ്യക്തിത്വം കൊണ്ടും ബഹുമാനം, മനസിലാക്കൽ, എന്നിവ കൊണ്ടും റിലേഷൻഷിപ്പിന് ശക്തമായ അടിത്തറ ഉണ്ടാക്കാൻ സാധിക്കും. പുതിയൊരു ബന്ധത്തിലേക്കു പ്രവേശിക്കും മുൻപ് ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം.

1. സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കാതിരിക്കുക

Relationship tips
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

പങ്കാളി അടക്കമുള്ളവർക്കു മുന്നിൽ സ്വയം തരം താഴ്ത്തി സംസാരിക്കുന്നതും സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തതും പൂർണമായും ഒഴിവാക്കുക. അത്തരത്തിലുള്ള സംസാരം വലിയ അരക്ഷിതാവസ്ഥയായിരിക്കും നിങ്ങൾക്കു സമ്മാനിക്കുക. അതു മാത്രമല്ല ആത്മവിശ്വാസത്തിലും കുറവു വരും. സ്വയം വില കുറച്ചു കാണുന്നവർക്ക് മറ്റുള്ളവർ തങ്ങളെ മികച്ച വ്യക്തിയായി കാണണമെന്ന് എങ്ങനെയാണ് വാശി പിടിക്കാനാകുക. മറ്റുള്ളവർക്ക് നിങ്ങളോടുള്ള സമീപനത്തിൽ അത്തരത്തിലുള്ള സംസാരം വലിയ സ്വാധീനം ചെലുത്തും. നിങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ പങ്കാളിയോട് നിരന്തരമായി ആവശ്യപ്പെടുന്നതും സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തതും ആരോഗ്യകരമായ ബന്ധത്തെ ബാധിക്കും.

2. ഭൂതകാലത്തിലെ വേദനകളെ ഒപ്പം കൂട്ടാതിരിക്കുക

Relationship tips
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

കഴിഞ്ഞ കാലത്തിന്‍റെ വേദനകൾ കൂടെകൊണ്ടു നടക്കുന്നത് പുതിയ പങ്കാളിയോട് പൂർണമായി വിശ്വാസ്യത പുലർത്തുന്നതിൽ നിന്നും നിങ്ങളെ അകറ്റും. പുതിയ പങ്കാളിയുമായി സമയം ചെലവഴിക്കാനും നല്ല രീതിയിൽ ഇട പഴകാനും സാധിക്കാതെ വരും. ഇത്തരത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ നിങ്ങൾക്കിടയിൽ വലിയ മതിലുകൾ സൃഷ്ടിക്കും. ആഴത്തിലുള്ള വൈകാരിക അടുപ്പവും വിശ്വാസവും നിങ്ങൾക്കിടയിൽ ഉണ്ടാകാനുള്ള സാധ്യതകളും ഇല്ലാതാകും. ഭൂതകാലത്തിലെ വേദനകൾ മറക്കാൻ കൗൺസിലിങ്ങ് പോലുള്ള പരിഹാര മാർഗങ്ങൾ തേടുക.

3. പിണക്കവും വഴക്കും കണ്ടില്ലെന്ന് നടിക്കരുത്

Relationship tips
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

നമുക്കിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ഭാവിക്കുന്നത് പ്രശ്നങ്ങളുടെ വലിയൊരു കൂമ്പാരത്തെ തന്നെ സൃഷ്ടിക്കും. പങ്കാളിക്ക് സങ്കടം തോന്നുമെന്നതിനാൽ പല കാര്യങ്ങളും തുറന്നു സംസാരിക്കാതിരിക്കുന്നതും ഇതേ പ്രശ്നത്തിന് ഇടയാക്കും. ആരോഗ്യകരമായ ഒരു ബന്ധത്തിന് തുറന്ന സംസാരവും പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കാനുള്ള ശ്രമവും ഉറപ്പാക്കണം. പിണക്കങ്ങളോടും വഴക്കിനോടും നിരന്തരമായി മുഖം തിരിക്കുന്നത് തെറ്റിദ്ധാരണകൾ കൂടുന്നതിനും ഇടയാക്കും. ആരോഗ്യകരമായ രീതിയിൽ പങ്കാളിയോടുള്ള ബഹുമാനത്തിൽ കുറവു വരുത്താതെ പ്രശ്നങ്ങളെ ശാന്തമായി സംസാരിച്ച് പരിഹരിക്കാൻ പഠിക്കണം. നിങ്ങൾക്കിടയിലുള്ള പിണക്കങ്ങളും പ്രശ്നങ്ങളും റിലേഷൻഷിപ്പ് ശക്തമാകുന്നതിനുള്ള ചവിട്ടുപടികളാണ്.

4. സാങ്കൽപ്പിക ലോകം ഉപേക്ഷിക്കൂ

Relationship tips
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

യഥാർഥ ജീവിതത്തിൽ ഒരിക്കലും സാധ്യമാകാത്ത കാര്യങ്ങൾ പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. എല്ലാം തികഞ്ഞ മനുഷ്യനായിരിക്കാൻ ആർക്കും സാധിക്കില്ല. അതു കൊണ്ടു തന്നെ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സങ്കൽപ്പങ്ങൾ നിങ്ങളെ അതൃപ്തിയുടെ കയങ്ങളിലേക്കു തള്ളും. അതു മാത്രമല്ല പരസ്പര ബന്ധത്തിൽ കടുത്ത സംഘർഷം ഉടലെടുക്കും. പെർഫെക്ഷനുപരി പങ്കാളിയുടെ പുരോഗതിയിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ ജീവിതം കൂടുതൽ മനോഹരമാകും.

5. വ്യക്തിപരമായ വളർച്ച തടയാതിരിക്കുക

പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ
പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾRelationship tips

രണ്ടു പേർ തമ്മിലുള്ള ബന്ധത്തിനിടയിൽ വ്യക്തിപരമായ താത്പര്യങ്ങളും വളർച്ചയും പൂർണമായി അവഗണിക്കുന്നത് ശരിയല്ല. എല്ലാ കാര്യത്തിനും പങ്കാളിയെ പൂർണായി ആശ്രയിക്കുന്നത് നിങ്ങളെ സംഘർഷത്തിലാക്കും. സ്വന്തം ആത്മീയവും, വൈകാരികവും ശാരീരികവുമായുള്ള ആരോഗ്യത്തിന് എപ്പോഴും മുൻഗണന കൊടുക്കുക. വ്യക്തിജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും അതിലേക്കു മുന്നേറുകയും ചെയ്യുക.

Trending

No stories found.

Latest News

No stories found.