ഗണേഷിന് കരള്‍ നൽകാന്‍ ഭാര്യയുണ്ട്; ചികിത്സയ്ക്കായി കാരുണ്യം തേടുന്നു

രക്തത്തില്‍ ചെമ്പിന്‍റെ അംശം കൂടി കരളിനെ ബാധിച്ച് വില്‍സണ്‍ ഡിസീസ് എന്ന രോഗത്തിന് കഴി‍ഞ്ഞ 20 വര്‍ഷമായി ഗണേഷ് ചികിത്സയിലാണ്
ഗണേഷ്
ഗണേഷ്
Updated on

കൊട്ടാരക്കര: ഗണേഷിന് ഒരു സ്വപ്നമുണ്ടായിരുന്നു. കൂലിവേല ചെയ്താണെങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ സുരക്ഷിതരാക്കണം. രോഗ ബാധിതരായ അച്ഛനെയും അമ്മയെയും ചികിത്സിക്കണം.

എന്നാല്‍ തന്‍റെ കരള്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലായതോടെ സ്വപ്നങ്ങളെല്ലാം പൊലിയുകയായിരുന്നു. കരള്‍ നൽകി ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഭാര്യ സിന്ധുമോള്‍ ഒരുക്കമാണ്. പക്ഷേ ഇതിന് 50 ലക്ഷം രൂപ വേണം. ഇതിനായി സുമനസുകളുടെ മുന്നില്‍ കൈനീട്ടുകയാണ് വാളകം അണ്ടൂര്‍ ഗണേഷ് വിലാസത്തില്‍ ഗണേഷ് കുമാറിന്‍റെ (41) കുടുംബം.

ഗണേഷിന്‍റെ ഭാര്യയുടെ യുപിഐ ക്യുആർ കോഡ്
ഗണേഷിന്‍റെ ഭാര്യയുടെ യുപിഐ ക്യുആർ കോഡ്

എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഭാര്യ സിന്ധുമോളുടെ പരിശോധന‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പൂര്‍ത്തിയായി വരുന്നു.

രക്തത്തില്‍ ചെമ്പിന്‍റെ അംശം കൂടി കരളിനെ ബാധിച്ച് വില്‍സണ്‍ ഡിസീസ് എന്ന രോഗത്തിന് കഴി‍ഞ്ഞ 20 വര്‍ഷമായി ഗണേഷ് ചികിത്സയിലാണ്. ഇതിനായി വസ്തുക്കളെല്ലാം വിറ്റിരുന്നു. അഞ്ച് സെന്‍റും ചെറിയ വീടുമാണ് ഇനി ആകെയുള്ളത്. ഇതേ അസുഖം പിടിപെട്ട് പതിമൂന്നും പത്തും വയസുള്ളപ്പോള്‍ രണ്ട് ഇളയ സഹോദരങ്ങള്‍ നേരത്തെ മരിച്ചിരുന്നു.

ഭാര്യയും നിത്യരോഗികളായ അച്ഛന്‍ കുഞ്ഞിരാമന്‍ (75), അമ്മ രാജമ്മ (70) ഏഴും മൂന്നരയും വയസുള്ള ജ്യോതിലക്ഷ്മി, ഗൗരിലക്ഷ്മി എന്നീ പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം ഗണേഷിന്‍റെ റബ്ബര്‍ ടാപ്പിംഗ് തൊഴിലിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ജീവിതം കൂട്ടിമുട്ടിച്ചിരുന്നത്.

ശസ്ത്രക്രിയയ്ക്കായി ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാവപ്പെട്ട കുടുംബം. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായസമിതി രൂപീകരിക്കുകയും ഭാര്യ സിന്ധുമോള്‍ കെ.പിയുടെ പേരില്‍ വാളകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍ : 12250100251799

ഐഎഫ്എസ്‌സി കോ‍ഡ് : FDRL0001225

ഫോണ്‍ : 8547030985

Trending

No stories found.

Latest News

No stories found.