അഗസ്ത്യ മുനിയുടെ സ്വന്തം അഗത്തിക്കീര

മിതമായ അളവിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് അഗത്തിച്ചീര.
അറുപതോളം പോഷകങ്ങൾ അടങ്ങിയ അത്ഭുതച്ചീര
അഗത്തിച്ചീര
Updated on

ഇലയും പൂവും കായും വേരുമെല്ലാം മുരിങ്ങയെപ്പോലെ. എന്നാൽ , ഇതിലേറെ ഔഷധമൂല്യമുള്ള ഒരു ആഹാരവൃക്ഷമാണ് അഗത്തിച്ചീര.അഗസ്ത്യമുനിക്ക് ഏറെ പ്രിയപ്പെട്ട വൃക്ഷമായിരുന്നു എന്ന അർഥത്തിൽ, പുരാണഗ്രന്ഥങ്ങളിൽ ഇതിന്‍റെ പേര് പരാമർശിക്കുന്നു.

മുരിങ്ങയെപ്പോലെതന്നെ അഗത്തിയും തമിഴ്നാട്ടിൽ സുലഭമാണ്. അവിടത്തെ ബ്രാഹ്മണരുടെ ഭക്ഷണക്രമത്തിൽ അഗത്തി ഇലയ്ക്ക് മുഖ്യപ്രധാന്യമാണുള്ളത്. ഇല ദാഹശമിനിയായും ഉപയോഗിക്കുന്നു.

മാംസ്യം, കൊഴുപ്പ്, അന്നജം, നാരുകൾ , കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങൾ ഈ അത്ഭുതച്ചെടിയുടെ ഇലയിൽ അടങ്ങിയിരിക്കുന്നു.

ഒരൗണ്സ് അഗത്തിയില വേവിച്ച് ചാറുകുടിച്ചാൽ ഒരു ടീസ്പൂൺ കോഡ് ലിവർ ഓയിൽ കുടിക്കുന്നതിനു തുല്യമാണ്. മൂത്രാശയക്കൽലിൻഅഗത്തിയിലയിട്ട് വേവിച്ചെടുത്ത വെള്ളത്തെപ്പോലെ നല്ലൊരൗഷധം മറ്റൊന്നിൽല

സ്ത്രീരോഗങ്ങൾക്ക് – ശരീരത്തിലെ അമിതമായ ചൂടും, ദുർഗന്ധത്തോടെയുളള വെളള പോക്കും ഇല്ലാതാക്കാൻ‌ അഗത്തിച്ചീര കഴിക്കുന്നത് നല്ലത്.

വിട്ടുമാറാത്ത പനി– ഇടക്കിടെ ഉണ്ടാകുന്ന പനി മാറാൻ ഇലപിഴിഞ്ഞ് മൂക്കിൽ ഇറ്റിച്ചാൽ മതിയാവും. സൈനസിനും ഇതിന്‍റെ ജ്യൂസ് ഫലപ്രദമാണ്.

തലവേദന, മൈഗ്രേൻ– ഇല പിഴിഞ്ഞ് വേദന ഉളള ഭാഗത്തു പുരട്ടി ആവിപിടിക്കാം. നീർ നെറുകയിൽ പുരട്ടുന്നത് ശരീരത്തിൽ തണുപ്പു ലഭിക്കാൻ സഹായകം. റൈബോഫളേവിൻ അടങ്ങിയിരിക്കുന്നതിനാൽ ആണ് ഇത് സാധ്യമാകുന്നത്.

പൈൽസ്– കടുക്കപൊട്ടിച്ചതും അഗത്തിച്ചീരയുടെ ചാറും ചേർത്ത് പൈൽസുളള ഭാഗത്തു പുരട്ടുന്നതും വലിയ പാത്രത്തിൽ എടുത്ത ഈ ഔഷധത്തിൽ പൈൽസുളള ഭാഗം മുങ്ങത്തക്കവിധത്തിൽ അരമണിക്കുർ ഇരിക്കുന്നതും നല്ല ഫലം നൽകുമെന്നാണ് പാരമ്പർ യവൈദ്യമതം. രക്തത്തോടുകുടിയുളള പൈൽസിനും രോഗാണുക്കൾ നശിപ്പിക്കാനും ഈ രീതി നല്ലതാണ്. വൃത്തിയും വെടിപ്പുമുളള പാത്രം വേണം ഉപയോഗിക്കേണ്ടത്.

പിത്തവെളളത്തെ പുറന്തളളുന്നു– ശരീരത്തിലെ അമിതമായി ഉളള പിത്തവെളളത്തെ പുറന്തളളാന്‍ ഈ ചീരനല്ലതാണ്. ഒരുപീടി ഇല എടുത്ത് ഉപ്പുമായി ചേർത്ത് ചാറുകുടിച്ചാൽ പിത്തവെളളം ചർദ്ദിച്ചു പോകും.

വിഷാംശം അകറ്റുന്നു– ഇടവേളകളിൽ കുറഞ്ഞ അളവിൽ കഴിക്കുന്നതിലൂടെ ഭക്ഷണം വഴി ശരീരത്തിൽ എത്തപ്പെട്ട വിഷാംശങ്ങളെ പുറന്തളളുന്നു.

കൃമിശല്യം– തേങ്ങയും അഗത്തി ചീരയുടെ ഇലയും തുൽയഅളവിൽ എടുത്ത് അരച്ച് പുരട്ടിയാൽ ചൊറിച്ചിൽ ,കൃമിശല്യം, തടിപ്പ് എന്നിവമാറും. വയറു ശുദ്ധമാക്കാനും ഇതിനുകഴിവുണ്ട്.

മുലപ്പാൽ വർധിപ്പിക്കുന്നു– ഇല കറിവെച്ചു കഴിക്കുന്നത് മുലപ്പാൽ കുട്ടാൻസഹായിക്കും.

ട്യൂമർ, ആർത്രൈറ്റിസ് എന്നിവയെ നിയന്ത്രിക്കുന്നു– ക്യാൻസർകാരികളായ മുഴകളെ തടയുന്നു. ആർ ത്രൈറ്റിസ് ഉളള ഭാഗത്ത് ഇലച്ചാറ് പുരട്ടുന്നത് വേദനകുറയാൻ നല്ലതാണ്.

പൂക്കൾ ഗൗട്ട് രോഗത്തിനും ഇലകൾചുഴലി, കുഷ്ഠം, തുടങ്ങി നിരവധിരോഗങ്ങൾക്കും ഉപയോഗിക്കുന്നു. ഇതിന്‍റെ തൊലി പൊടിച്ച് വായിലെയും അന്നനാളത്തിലെയും അൾസറിനും ഉപയോഗിച്ചുവരുന്നു. നല്ലൊരു ആസ്ട്രിജന്‍റും കുടിയാണ് ഈ ചെടി. പനി, പ്രമേഹം തുടങ്ങിയവക്കും ഇത് ഫലപ്രദമാണ്. കൈയ്യും കാൽപ്പാദങ്ങളും ചുട്ടുപെളളുന്ന അവസ്ഥ മാറുന്നു. ശരീരത്തെ തണുപ്പിക്കുന്നു.

ശക്തമായ എല്ലുകളും - എല്ലുകൾക്ക് ബലക്ഷയം ഉളളവർ ഇടക്കിടെ ഭക്ഷണത്തിൽ അഗത്തിച്ചീര ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രയമാകുന്നതോടെ എല്ലുകൾക്കുണ്ടാകുന്ന തേയ്മാനവും പൊട്ടലും ഒഴിവാക്കാൻ സഹായിക്കും. കാൽസ്യം ധാരാളമായി ഇതിലടങ്ങിയിട്ടുണ്ട്.

അൽഷിമേഴ്സ്– ഓർമ്മക്കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തടയാൻഈ ഭക്ഷണം ഇടക്കിടെ ശീലമാക്കുന്നത് നല്ലതാണ്. വൈറ്റമിൻബി1 ആണ് ഇതിനു സഹായിക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്‍റെ ചികിത്സയിൽ ഈ വെറ്റമിനാണ് പ്രതിദിനം 100മി.ഗ്രാം എന്ന അളവിൽ നൽകുന്നത്.

ക്ഷീണം തളർച്ച– ധാരാളം ഫോസ്ഫറസ് ഉളളതിനാൽ പേശികളുടെ ബലക്ഷയം തടയാൻ ഒരു പരിധിയോളം ഈ ഭക്ഷണം സഹായിക്കുന്നു.

കാൽ വിണ്ടുകീറുന്നതിന്– മഞ്ഞളും മൈലാഞ്ചിയും അഗത്തിച്ചീരക്കൊപ്പം ചേർത്തരച്ച് പുരട്ടണം.

തിളങ്ങുന്ന ചർ മ്മത്തിനും കണ്ണുകൾക്കും- കുറച്ച് ഉലുവയും അഗത്തിച്ചീരയുടെ ഇലയും നല്ലപോലെ അരച്ച് ഉരുളകളാക്കി എളെളണ്ണ ചൂടാക്കി അതിൽ വറുത്തെടുത്ത ശേഷം ആ എണ്ണ അരിച്ചെടുക്കുക. ഈ എണ്ണചർമ്മ സൗന്ദര്യത്തിന് ഉത്തമമാണ്. ശരീരത്തിൽ ഈ എണ്ണപുരട്ടി മസാജുചെയ്താൽ തിളങ്ങുന്നചർമ്മം ലഭിക്കും എന്നാണ് നാട്ടുവൈദ്യം പറയുന്നത്. ഈ എണ്ണ തേച്ചുകുളിക്കുന്നത് കണ്ണുകൾക്ക് തണുപ്പേകും.

കാഴ്ചശക്തി- ചെടിയുടെ പൂവിന്‍റെ ചാറാണ് മനുഷ്യരിലെ കാഴ്ചപ്രശ്നങ്ങൾ പരിഹരിക്കാനായി ഉപയോഗിക്കുന്നത്. ഇത് കാഴ്ചമങ്ങുന്ന അവസ്ഥ മാറ്റുന്നു. കണ്ണുകളുടെ ഞരമ്പുകളെ ശക്തമാക്കുന്നു. കന്നുകാലികളിലുണ്ടാകുന്ന നിശാന്ധത മാറ്റാനായും അഗത്തിചീരയുടെ ഇല ഉപയോഗിച്ചുവരുന്നു.

പൂവിന്‍റെ പ്രത്യേകത കാരണം ശിവപൂജക്കും ഇത് വിശേഷപ്പെട്ടതാണ്. എങ്കിലും അമിതമായാൽ അമ്യതും വിഷം എന്നാണല്ലോ. ദിവസവും കുടിയ അളവിൽ അഗത്തിച്ചീര കഴിക്കാൻ പാടില്ല രക്തദൂഷ്യവും വയറിനു പ്രശ്നങ്ങളും ഉണ്ടാകും. പാകം ചെയ്യുമ്പോൾ വെളുത്തുളളി ചേർക്കുന്നതിനു കാരണവും ഇതാണ്. ഇടവിട്ട് മിതമായ അളവിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് അഗത്തിച്ചീര. എന്നാൽ മാത്രമേ യഥാർത്ഥ ഗുണം ലഭിക്കൂ.

Trending

No stories found.

Latest News

No stories found.