ആന്‍റിബയോട്ടിക്കുകൾ ഇനി നീല കവറിൽ മാത്രം

ആന്‍റിബയോട്ടിക് മരുന്നുകൽ പായ്ക്ക് ചെയ്യാൻ 50,000 നീല കവറുകള്‍ തയാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കും
Antibiotics in blue cover only ആന്‍റിബയോട്ടിക്കുകൾ ഇനി നീല കവറിൽ മാത്രം
ആന്‍റിബയോട്ടിക്കുകൾ ഇനി നീല കവറിൽ മാത്രം
Updated on

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കണം.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കും. അവരും നീല കവര്‍ തയാറാക്കി അതില്‍ ആന്‍റിബയോട്ടിക് നല്‍കേണ്ടതാണ്.

മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.