ഗർഭസ്ഥശിശുവിന്‍റെ ബുദ്ധി വളർച്ചയ്ക്ക് ആയുർവേദത്തിന്‍റെ പോഷണം

ഗർഭിണികൾ അഞ്ചാം മാസം മുതൽ തുടർച്ചയായി ഏഴു ദിവസം അതി രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കല്യാണക അഥവാ മഹാകല്യാണക നെയ്യ് കഴിച്ചാൽ, പിറക്കുന്ന കുഞ്ഞിന് അസാമാന്യമായ ധാരണാശക്തി ഉറപ്പാക്കാം
ഗർഭസ്ഥശിശുവിന്‍റെ ബുദ്ധി വളർച്ചയ്ക്ക് ആയുർവേദത്തിന്‍റെ പോഷണം | Ayurveda to boost intellect
ഗർഭസ്ഥശിശുവിന്‍റെ ബുദ്ധി വളർച്ചയ്ക്ക് ആയുർവേദത്തിന്‍റെ പോഷണംAI - Representative image - Freepik
Updated on

അജയൻ

ഗർഭിണികൾ അഞ്ചാം മാസം മുതൽ തുടർച്ചയായി ഏഴു ദിവസം അതി രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കല്യാണക അഥവാ മഹാകല്യാണക നെയ്യ് കഴിച്ചാൽ, പിറക്കുന്ന കുഞ്ഞിന് അസാമാന്യമായ ധാരണാശക്തി ഉറപ്പാക്കാം. ഈ നെയ്യും അമ്മയുടെ ഉള്ളിലെ സാത്വിക ചിന്തകളും നൈർമല്യവും ചേരുമ്പോൾ കുഞ്ഞിന്‍റെ ബുദ്ധിശക്തി വർധിക്കാൻ സഹായകമായ സാഹചര്യം സംജാതമാകുമെന്നും പേരു കേട്ട വൈദ്യനും ഒറ്റപ്പാലം പടിഞ്ഞാറേക്കര ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ ചീഫ് ഫിസിഷ്യനുമായ ഡോ. പി. സേതുമാധവൻ പറയുന്നു. കേരള ആയുർവേദ വൈദ്യം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച 'ടോണിങ് ദി ബ്രെയിൻ ആൻ‌ഡ് ടാപ്പിങ് ദി ഇന്‍റലക്റ്റ് -മേധ്യ രസായനാസ് റീവിസിറ്റഡ്' എന്ന പഠനത്തിൽ തലച്ചോറിന്‍റെ ആരോഗ്യത്തെ പരിപോഷിക്കാനും യൗവനം ദീർഘിപ്പിക്കാനും ധിഷണാശക്തി വർധിപ്പിക്കാനുമുള്ള ആയുർവേദ ചികിത്സാ രീതിയെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

കായകൽപ്പ ചികിത്സയിൽ ഉൾപ്പെടുന്ന കുടിപ്രവേശിക രസായന ചികിത്സ നൽകുന്നതിൽ പ്രാവീണ്യമുള്ള ഡോക്റ്ററാണ് സേതുമാധവൻ. വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടാൻ അദ്ദേഹത്തിന് സാധിച്ചു. രസായനം അഥവാ കായകൽപ്പ ചികിത്സ അഷ്ടാംഗ ആയുർവേദത്തിലെ എട്ടാമത്തെ ശാഖയാണ്. ജരാ ചികിത്സയെന്നാണ് ഇതറിയപ്പെടുന്നത്. ശരീരം രാസമാറ്റങ്ങൾക്ക് വിധേയമാകുന്നതിന്‍റെ ഭാഗമായാണ് വാർധക്യം വന്നു തൊടുന്നത്.

ഗർഭസ്ഥശിശുവിന്‍റെ ബുദ്ധി വളർച്ചയ്ക്ക് ആയുർവേദത്തിന്‍റെ പോഷണം | Ayurveda to boost intellect
നവയൗവനം, ആയുരാരോഗ്യ സൗഖ്യം: കായകൽപ്പം പൂർത്തിയാക്കി അച്ഛനും മകനും

വാർധക്യത്തിന്‍റെ ഉള്ളറകളിലേക്കാണ് ഈ ചികിത്സ ചെന്നു തൊടുന്നത്. ശരീരത്തെയും മനസിനെയും പ്രായാധിക്യത്തിന്‍റെ വേലിയേറ്റത്തിൽ നിന്ന് രക്ഷപെടുത്തുക എന്നതാണ് ചികിത്സയുടെ പ്രാഥമിക ലക്ഷ്യം. ആയുസ് വർധിപ്പിച്ച്, ബുദ്ധിയുടെ മൂർച്ച കൂട്ടി, ശരീരത്തിന്‍റെ ശക്തിയും പ്രതിരോധശേഷിയും ഇരട്ടിയാക്കി ശരീരത്തെ അസുഖങ്ങളിൽ നിന്ന് മോചിപ്പിക്കുന്ന ചികിത്സ. കുറച്ചു കൂടി വ്യക്തമാക്കിയാൽ, ജീവശാസ്ത്രപരമായ മാറ്റങ്ങൾക്ക് ഇടയാക്കുന്ന ഓക്സിഡേഷനെ കൈകാര്യം ചെയ്യുക എന്നതിൽ കവിഞ്ഞ് കൂടുതലായൊന്നും തന്നെ ഈ ചികിത്സയിൽ ഇല്ലെന്ന് ഡോ. സേതുമാധവൻ പറയുന്നു.

അസുഖങ്ങളില്ലാത്ത ജീവിതം ഉറപ്പാക്കണമെങ്കിൽ ശരീരത്തിലെ ജൈവോർജങ്ങൾ എന്നറിയപ്പെടുന്ന ദോഷങ്ങളുടെ താളം തെറ്റാതെ നിലനിർത്തണം. ജഠരാഗ്നി അഥവാ വിശപ്പ് ഉറപ്പാക്കണം, ശരീരത്തിലെ കലകൾക്കുള്ളിലെ ധത്വാഗ്നി അഥവാ മെറ്റബോളിക് ഫയർ ശക്തമാക്കണം. അതു പോലെ തന്നെ പ്രധാന്യമേറിയതാണ് അചഞ്ചലമായ ധിഷണാശക്തിയും സ്വച്ഛമായ മനസും. ഇതു രണ്ടും ആഴമേറിയ ശാന്തതയിൽ മാത്രമേ ലഭ്യമാകൂ. സാത്വികമായ ഭക്ഷണവും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളും സദ് ചിന്തകളും കൊണ്ട് മാത്രമേ ഈ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കഴിയൂ. ഇവയെല്ലാം കൂടി ഒന്നിച്ച് പ്രവർത്തിച്ചാണ് ശരീരത്തിന്‍റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നത്.

ഉന്മേഷം പ്രദാനം ചെയ്യുന്ന ഭക്ഷണവും മരുന്നുകളും കഴിക്കുന്നതിലൂടെ കലകളിലെ മെറ്റബോളിസം വർധിക്കും, ഇതു വഴി ശരീരത്തിനു ദോഷകരമായ ഉപോത്പന്നങ്ങൾ ഇല്ലാതാകുകയും കലകൾക്ക് പുതിയ ജീവൻ പ്രാപ്തമാകുകയും ചെയ്യും. ഈ പ്രവർത്തനം തലച്ചോറിൽ അടക്കം സംഭവിക്കും.ഇത്തരത്തിൽ തലച്ചോറിലെ കലകളെ പുനർജീവിപ്പിക്കുന്നവയാണ് മേധ്യരസായനങ്ങൾ.

പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന നറുനെയ്, തൈര്, ഗുണമേന്മയുള്ള എള്ളെണ്ണ, നറുതേൻ എന്നിവയെല്ലാം ശരീരത്തിലെ ത്രിദോഷങ്ങളെ ഏകോപിപ്പിക്കാൻ പേരു കേട്ടവയാണ്. ശരിയായ പച്ചമരുന്നുകളുമായി ഇവ കലർത്തിയാൽ യോഗവാഹി, സ്നേഹാന ഫലങ്ങളെ വർധിപ്പിച്ച് ശരീരത്തിലെ പ്രവർത്തനങ്ങളെയും ഓർമശക്തിയെയും വർധിപ്പിക്കും. ഇവ ശരീരത്തിന് ദോഷകരമായ ഘടകങ്ങളെ പുറന്തള്ളി ശരീരത്തിലെ രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും അതു വഴി ശരീരത്തിന് സുഖവും സന്തോഷവും അനുഭവപ്പെടുകയും ചെയ്യുന്നു. മാനസികമായ വ്യക്തതയും സ്ഥിരതയും ഉണ്ടാകുന്നുവെന്നതാണ് മറ്റൊരു ഫലമെന്ന് ഡോക്റ്റർ പറയുന്നു.

കുട്ടികളിൽ ധാരാളമായി കാണപ്പെടുന്ന ഹൈപ്പർ ആക്റ്റിവിറ്റി, സംസാരത്തിനു നേരിടുന്ന പ്രശ്നങ്ങൾ, മാന്ദ്യം, ഓട്ടിസം എന്നിവയെ ലഘൂകരിക്കാനും മേധ്യരസായനങ്ങൾ ഫലപ്രദമാണെന്ന് ഡോക്റ്റർ ദീർഘകാലത്തെ അനുഭവസമ്പത്തിൽ നിന്ന് പറയുന്നു. ഈ പുരാതനമായ ഔഷതങ്ങൾ കൃത്യമായ പച്ചമരുന്നുകൾ ചേർത്ത് നിർമിച്ച് ജ്ഞാനികളായ വൈദ്യന്മാരുടെ നിർദേശാനുസരണം കഴിച്ചാൽ അമ്പരപ്പിക്കുന്ന ഗുണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇത്തരം രസായന ചികിത്സയിലൂടെ കുട്ടികളെ നിരവധി കഴിവുകളുള്ള വ്യക്തികളാക്കി മാറ്റാൻ സാധിക്കും. പ്രതിഭാ രസായനം, മേധ്യ രസായനം എന്നിവ കുട്ടികളിലെ ഉറങ്ങിക്കിടക്കുന്ന ബുദ്ധിശക്തിയെ ഉണർത്തുകയും മനസിനെ മൂർച്ചപ്പെടുത്തുകയും ചെയ്യുന്നു.

കുട്ടികളെ പുലർച്ചെ എഴുന്നേൽപ്പിച്ച് എണ്ണ തേച്ച് കുളിക്കുന്നത് ( അഭ്യാംഗ സ്നാനം) ശീലമാക്കി മാറ്റുക. അതിനു ശേഷമുള്ള പ്രഭാത ഭക്ഷണം ഇഷ്ടമുള്ളതും അതേ സമയം മിതമാണെന്നുള്ളതും ഉറപ്പാക്കുക. പിഞ്ചു കുഞ്ഞുങ്ങളുടെ നാവിൽ തേനും വയമ്പും പുരട്ടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരവും എടുത്തു പറയേണ്ടതാണെന്ന് ഡോക്റ്റർ. പിറന്ന് ഇരുപത്തെട്ടാം നാൾ മുതൽ രണ്ടു മാസം തുടർച്ചയായി ഇത്തരത്തിൽ ചെയ്യുന്നതിലൂടെ കുട്ടിയുടെ ബുദ്ധി പരിപോഷിപ്പിച്ച് മാനസിക വ്യക്തത ഉറപ്പാക്കുമെന്നാണ് വിശ്വസിക്കുന്നത്.

1982 മുതൽ ഈ രസായന ചികിത്സ നൽകുകയും അതു വഴിയുള്ള ഗുണഫലങ്ങൾക്ക് സാക്ഷിയാകുന്നുമുണ്ടെന്ന് ഡോ. സേതുമാധവൻ പറയുന്നു.

Trending

No stories found.

Latest News

No stories found.