മീന്‍ ഗുളിക അഥവാ ഫിഷ് ഓയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും നല്ലതാണ്. ചര്‍മത്തിന്, തലച്ചോറിന്‍റെ ആരോഗ്യത്തിന് എല്ലാം ഇതേറെ നല്ലതാണ്. ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിനുള്ള ഒരു പ്രതിവിധി കൂടിയാണിത്. ഇത് നിങ്ങളുടെ ചർമ്മത്തിന് അവശ്യ പോഷകങ്ങൾ, ഈർപ്പം, എന്നിവ നൽകുന്നു.വിറ്റാമിൻ എ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് മീനെണ്ണ. ഈ വിറ്റാമിൻ നിങ്ങളുടെ ശരീരത്തിൽ ഒരു ആന്‍റിഓക്‌സിഡന്‍റായി പ്രവർത്തിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഉണ്ടാവുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണം നൽകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇതേറെ നല്ലതാണ്. എല്ലുകള്‍ക്ക് ബലം നല്‍കാന്‍ ഇതേറെ നല്ലതാണ്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്
ദോഷങ്ങൾ
ചിലരില്‍ ഈ സപ്ലിമെന്‍റ് എടുക്കുമ്പോള്‍ ബിപി കുറയും. ബിപി കുറയുന്ന പ്രശ്‌നങ്ങളെങ്കില്‍ ഇത്തരം സപ്ലിമെന്റുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. ബ്ലഡ് തിന്നര്‍ മരുന്നുകള്‍, ബിപി മരുന്നുകള്‍ എന്നിവ കഴിയ്ക്കുന്നവരും പ്രത്യേക അസുഖങ്ങള്‍ക്കായി മരുന്നുകള്‍ കഴിയ്ക്കുന്നവരുമെല്ലാം തന്നെ ഡോക്ടറുടെ നിര്‍ദേശം തേടി മാത്രം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മാത്രമല്ല, ഇവ കൃത്യ അളവില്‍ കഴിയ്ക്കുക. കൂടുതല്‍ കഴിയ്ക്കുന്നത് ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.