മലബന്ധവും ദഹനപ്രശ്നങ്ങളും പാർക്കിൻസൺസിന്‍റെ ലക്ഷണങ്ങളോ?

വളരെ സാവധാനത്തിലാണ് അസുഖത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാകുക.
constipation and parkinsons
മലബന്ധവും ദഹനപ്രശ്നങ്ങളും പാർക്കിൻസണിന്‍റെ ലക്ഷണങ്ങളോ?
Updated on

ദഹനപ്രശ്നങ്ങളും മലബന്ധവും ഏറെക്കാലമായി അലട്ടുന്നുണ്ടെങ്കിൽ പാർക്കിൻസൺസ് അസുഖത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. സെറിബ്രൽ കോർട്ടക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വയറിലെ പ്രശ്നങ്ങളിലൂടെയാണ് ആരംഭിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. നാഡീവ്യൂഹത്തെയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെയും ബാധിക്കുന്ന അസുഖമാണ് പാർക്കിൻസൺസ്. വളരെ സാവധാനത്തിലാണ് അസുഖത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാകുക.

ലോകത്ത് 8.2 മില്യൺ പേർക്ക് പാർക്കിൻസൺസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഗാസ്ട്രോഇന്‍റസ്റ്റിനൽ ട്രാക്റ്റിലെ ആവരണം ഇല്ലാതാകുന്നത് പാർക്കിൻസൺസ് ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. വയറിലുണ്ടായ പ്രശ്നങ്ങൾ കാലക്രമേണ എങ്ങനെ തലച്ചോറിനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ന്യൂറോഗാസ്ട്രോഎന്‍ററോളജിസ്റ്റ് തൃഷ പറയുന്നു.

പാർക്കിൻസൺസ് ബാധിച്ചവർക്കെല്ലാം കൈയിൽ വിറയൽ ഉണ്ടാകുന്നതിനും കാലങ്ങൾക്കു മുൻപേ തന്നെ വയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. പഠനത്തിന്‍റെ ഭാഗമായി 10,000ത്തോളം പേർക്ക് എൻഡോസ്കോപ്പി ചെയ്തിരുന്നു. ഇവരിൽ ഇന്‍റസ്റ്റൈൻ ട്രാക്റ്റിലെ ആവരണം നഷ്ടപ്പെട്ടിരുന്നവരിൽ ഭൂരിഭാഗം പേരെയും 14 വർഷങ്ങൾക്കു ശേഷം പരിശോധിച്ചപ്പോൽ പാർക്കിൻസൺസിനു സാധ്യതയുള്ളതായി കണ്ടെത്തി.

Trending

No stories found.

Latest News

No stories found.