എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്‍ററുകള്‍ തുടങ്ങും

മിഷന്‍ സ്ട്രോക്കുമായി കേരളം, രാജ്യത്ത് ഇതാദ്യം
മിഷന്‍ സ്ട്രോക്കുമായി കേരളം, രാജ്യത്ത് ഇതാദ്യം | Kerala starts mission stroke, first in India
എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്‍ററുകള്‍ തുടങ്ങും
Updated on

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷന്‍ സ്ട്രോക്ക് പരിശീലന പരിപാടിക്ക് തുടക്കമായി. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പക്ഷാഘാതത്തെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് ആരംഭിച്ചത്.

സ്ട്രോക്ക് നിര്‍ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കി ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യമാണ് മിഷന്‍ സ്ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെക്കുറിച്ചുള്ള ആരോഗ്യ ബോധവത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടേയും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെയും സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന്‍ സ്ട്രോക്കിന്‍റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്‍ററുകള്‍ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.