കോഴിക്കോട് ആസ്റ്റർ മിംസിന് പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ

കേരളത്തിൽ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റർ മിംസ്
കേരളത്തിൽ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റർ മിംസ് | Kozhikode Aster Mims accreditation
കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ NABH അതികൃതരിൽ നിന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സിഒഒ ലുഖ്മാൻ പൊന്മാടത്തും ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീറും ഏറ്റുവാങ്ങുന്നു.
Updated on

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിന്‍റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യന്‍റ് സേഫ്റ്റി കോൺഫറൻസിൽ എൻഎബിഎച്ച്‌ സിഇഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തീകരിച്ചത്.

ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ രോഗികൾ, ആരോഗ്യ പരിരക്ഷാ ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും, ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷന്‍റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും, ഡിജിറ്റൽ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷൻ ഒരു നിർണായക മാനദണ്ഡമായി കണക്കാക്കുന്നു.

Trending

No stories found.

Latest News

No stories found.