മലമ്പനി - പ്രതിരോധമാണ് മുഖ്യം

സാധാരണഗതിയിൽ രോഗബാധയുണ്ടായി 8 – 25 ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്
Malaria: Prevention is crucial
മലേറിയ പ്രതിരോധം മുഖ്യം
Updated on

ഡോ. ദിപിന്‍കുമാര്‍ പി.യു.

മനുഷ്യരിലും മൃഗങ്ങളിലും അനോഫിലിസ് ജെനുസ്സിൽപ്പെടുന്ന ചിലയിനം പെൺകൊതുകുകൾ പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ (Malaria). സാധാരണഗതിയിൽ രോഗബാധയുണ്ടായി 8 – 25 ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. വയറിളക്കം, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുണ്ടാകുക, ഓർമക്കുറവ് എന്നീ രോഗലക്ഷണങ്ങളും ചിലരിൽ കാണപ്പെടാറുണ്ട്.

ഒട്ടുമിക്ക ആളുകളും പനിമൂലമായിരിക്കും ചികിത്സയ്ക്ക് എത്തുന്നത്. പനി ബാധിച്ചവരുടെ രക്ത-സ്മീയർ പരിശോധന നടത്തുന്നതിലൂടെ മലമ്പനിബാധ സ്ഥിരീകരിക്കാം. പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറെ കാണുകയും രക്ത പരിശോധന നടത്തി ചികിത്സ തേടുകയും ചെയ്യണം. മുൻകൂട്ടി രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായി ഭേദമാക്കാൻ കഴിയും.

കൊതുകുകൾ വളരാൻ കാരണമാകുന്ന എല്ലാ സ്രോതസുകളും നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗത്തിലെ ആദ്യ പടി. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ശുദ്ധ ജലം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ 'ടെമിഫോസ്' കീടനാശിനി തളിക്കുകയും ചെയ്യണം. ജൈവ നിയന്ത്രണത്തിന്‍റെ ഭാഗമായി കിണറുകളിൽ ഗപ്പി (Gambusia affinis) മത്സ്യങ്ങളെ നിക്ഷേപിച്ചും കൊതുകുകളെ നിയന്ത്രിക്കാം.

രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജനങ്ങൾക്ക്‌ അവബോധം നൽകുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.

Dr Dipin Kumar
Aster MIMS

തയ്യാറാക്കിയത്:

ഡോ. ദിപിന്‍കുമാര്‍ പി.യു.

കൺസൽട്ടന്‍റ് - ജനറൽ മെഡിസിൻ,

ആസ്റ്റർ മിംസ്, കോഴിക്കോട്

Trending

No stories found.

Latest News

No stories found.