ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന യുവാവിനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു കാരണമായ വൈറസ് അല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
2022 ജൂലൈ മുതൽ ഇതു വരെ രാജ്യത്ത് 30 പേർക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കേസാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഫ്രിക്കയിൽ നിലവിൽ പടർന്നു പിടിക്കുന്നത് ക്ലേഡ് 1 എംപോക്സ് വൈറസ് ആണ്. അസുഖം സ്ഥിരീകരിച്ച യുവാവ് ഐസൊലേഷനിലാണ്.