നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ഒരു ചെടിയാണ് മുത്തിൾ അഥവാ കുടങ്ങൽ. വളരെ നല്ല ഒരു ഔഷധസസ്യവും പച്ചക്കറിയുമാണ് ഈ ചെടി.
ഔഷധഗുണങ്ങളുടെ കലവറയുമാണിത്. ഇതിന്റെ ഇല സാധാരണ തോരന് വെക്കുന്നതുപോലെ കറിവെയ്ക്കാം. കറിവെച്ചാലോ ഏകദേശം കാരറ്റിന്‍റെ രുചിയും.
സ്ഥിരമായി കഴിച്ചാൽ രക്ത സമ്മർദ്ദം വിട്ടുമാറും. മാത്രമല്ല പ്രായമാകുമ്പോളുണ്ടാവുന്ന സന്ധിവാതരോഗത്തിന് ഉത്തമ പ്രതിവിധിയാണ് ഇത്.കുട്ടികൾക്ക്ബുദ്ധിവികാസത്തിനും പ്രായമായാലുണ്ടാകുന്നവർക്ക് തലച്ചോറിലെ കോശനാശത്തിനും നല്ലൊരു മരുന്നു പച്ചക്കറിയാണിത്. ചിലയിടങ്ങളിൽ ആയുർവേദ മരുന്നുകളിലും ഇതു ചേര്ത്തുവരുന്നു. (ഉത്തരേന്ത്യക്കാരുടെ ബ്രഹ്മിയാണിത്). വേരിക്കോസ് വെയിനിനും പ്രതിവിധിയാണിത്.
നട്ടുവളർത്താൻ വളരെയെളുപ്പമാണ്. എവിടുന്നെങ്കിലും കുറച്ചു ചെടി സംഘടിപ്പിച്ച് മുറ്റത്തു തന്നെ മണ്ണിളക്കി നടുക, ദിവസവും നന വേണം.. ചെടി ആർത്തു വളരുന്നതു കാണാം.. അങ്ങിനെ വിഷമില്ലാത്ത നല്ലൊരു മരുന്നു പച്ചക്കറിയും നമുക്കു കിട്ടുന്നു.
ഒറ്റമൂലിപ്രയോഗം - മുത്തിൾ ഇല 21 എണ്ണം അതിരാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക.. ഓർമക്കുറവ് പമ്പകടക്കും.കപ്പ നടാൻ കൂമ്പലെടുക്കും പോലെ മണ്ണിളക്കി കൂമ്പലെടുത്തു നട്ടാൽ കൂടുതൽ നന്ന്.