പഞ്ചസാരയെ പേടിക്കണ്ട, പക്ഷേ 'ഉപ്പ് ബിസ്കറ്റ്' കഴിച്ചാൽ പ്രമേഹം ഉറപ്പ്

പ്രമേഹമില്ലാത്ത വ്യക്തി ധാരാളം പഞ്ചസാരയും ഐസ്ക്രീമുമൊക്കെ കഴിച്ചെന്നു വച്ച് പ്രമേഹം വരില്ലെന്നാണ് ഡോ. വിശാഖ ശിവ്ദാസനി പറയുന്നത്.
not sugar but salty biscuits causes diabetes
പഞ്ചസാരയെ പേടിക്കണ്ട, പക്ഷേ 'ഉപ്പ് ബിസ്കറ്റ്' കഴിച്ചാൽ പ്രമേഹം ഉറപ്പ്
Updated on

പഞ്ചസാര ധാരാളം കഴിച്ചാൽ പ്രമേഹം വരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പക്ഷേ ഉപ്പു ബിസ്കറ്റ് ധാരാളമായി കഴിച്ചാൽ പ്രമേഹം ഉറപ്പാണെന്നും ഇവർ പറയുന്നു. നിങ്ങൾക്ക് സ്വതമേ പ്രമേഹം ഉണ്ടെങ്കിൽ പഞ്ചസാരയും ഐസ്ക്രീമുമൊക്കെ കഴിക്കുന്നത് ഷുഗർ ലെവൽ വർധിപ്പിച്ചേക്കും. പക്ഷേ പ്രമേഹമില്ലാത്ത വ്യക്തി ധാരാളം പഞ്ചസാരയും ഐസ്ക്രീമുമൊക്കെ കഴിച്ചെന്നു വച്ച് പ്രമേഹം വരില്ലെന്നാണ് ഡോ. വിശാഖ ശിവ്ദാസനി പറയുന്നത്.

പ്രാതലിന് മധുരം ചേർത്തില്ലെങ്കിൽ പോലും ധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും ധാരാളം ചോറ്, ചപ്പാത്തി എന്നിവ കഴിക്കുന്നതും ഉപ്പ് പുരട്ടി വറുത്തെടുക്കുന്നവയും ഉപ്പു ബിസ്കറ്റും കഴിക്കുന്നതും പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും. രുചിയുള്ള വിഭവങ്ങളിലെ കാർബോ ഹൈഡ്രേറ്റെല്ലാം ശരീരത്തിൽ ഷുഗറായി മാറുമെന്നും ഡോക്റ്റർ.

ഉപ്പ് ചേർത്ത വിഭവങ്ങളും പ്രമേഹവും

ഉപ്പു ചേർത്ത ചിപ്സും ബിസ്കറ്റും കഴിച്ചാൽ പ്രമേഹം വരുമെന്ന് പലർക്കും അറിയില്ല. പക്ഷേ ഉയർന്ന തോതിൽ ഉപ്പ് ഉള്ളിലേക്ക് ചെല്ലുന്നത് ടൈപ്പ് 2 ഡയബെറ്റിസിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉപ്പ് ധാരാളമായി കഴിക്കുന്നതു മൂലം രക്തസമ്മർദം വർധിക്കുന്നതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓരോ ദിവസവും അധിരമായി കഴിക്കുന്ന 2.5 ഗ്രാം ഉപ്പ് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ടാകാനുള്ള സാധ്യത 43 ശതമാനത്തോളം വർധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രോസസ്ഡ് ഫൂഡ് ആണ് പ്രമേഹമുണ്ടാക്കുന്നതിൽ പ്രധാനി. ഒരു കഷണം ബ്രഡിൽ 15 ഗ്രാം കാർബോ ഹൈഡ്രേറ്റാണുള്ളത്. ഇത് 4 സ്പൂൺ പഞ്ചസാരയ്ക്ക് തുല്യമാണെന്ന് ഡോക്റ്റർ ശിവ്ദാസനി പറയുന്നു.

പഞ്ചസാര മാത്രമല്ല മറ്റു ചില ഘടകങ്ങളും പ്രമേഹത്തിന് കാരണമാകാറുണ്ട്. അമിത ഭാരം, വ്യായാമമില്ലായ്മ, പുകവലി, ഉറക്കക്കുറവ്, ജെനറ്റിക്സ് എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കും.

Trending

No stories found.

Latest News

No stories found.