പകർച്ചവ്യാധി പോലെ പ്രമേഹം; കാരണങ്ങൾ ഇതാ

പ്രമേഹം പെരുകുന്നതിന്‍റെ പ്രധാന കാരണങ്ങളായി പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് എന്തൊക്കെ തരം ഭക്ഷണങ്ങളാണെന്നു നോക്കാം
പകർച്ചവ്യാധി പോലെ പ്രമേഹം; കാരണങ്ങൾ ഇതാ Reasons for increasing diabetes in India
പകർച്ചവ്യാധി പോലെ പ്രമേഹം; കാരണങ്ങൾ ഇതാ
Updated on

ഇന്ത്യയിൽ പ്രമേഹം അഥവാ ഡയബറ്റിസ് രോഗികളുടെ എണ്ണം കൂടുന്നതിനെ പകർവ്യാധിയോടൊണ് ഉപമിക്കാറുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും (MDRF) ചേർന്നു നടത്തിയ പഠനത്തിൽ ഇതിനുള്ള പ്രധാന കാരണങ്ങളും കണ്ടെത്തിയിരിക്കുന്നു.

യഥാർഥ കാരണങ്ങൾ മനസിലാക്കിയാൽ പഞ്ചസാരയൊക്കെ വെറും പാവം എന്നു കരുതേണ്ടി വരും. കേക്ക് പോലെ ബേക്ക് ചെയ്ത ഭക്ഷണം, ചിപ്സ്, മറ്റ് വറുത്ത ഭക്ഷ്യ വസ്തുക്കൾ, മയൊണൈസ്, അമിതമായി പ്രോസസ് ചെയ്ത ഭക്ഷണം, മാർഗറിൻ തുടങ്ങിയവാണ് പ്രമേഹം പെരുകുന്നതിന്‍റെ പ്രധാന കാരണങ്ങളായി പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തിലൊരു പഠനം ഇത്രയും വിശാലമായി നടത്തുന്നത് ഇതാദ്യമാണ്. പ്രമേഹത്തിന്‍റെ ആഗോള തലസ്ഥാനം തന്നെയായി ഇന്ത്യ മാറിയതിനെക്കുറിച്ചുള്ള വിശദമായ ഗവേഷമാണ് സർക്കാരിന്‍റെ ധനസഹായത്തോടെ പൂർത്തിയാക്കിയിരിക്കുന്നത്. ഇന്‍റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷ്യൻ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമേഹത്തിനു കാരണമാകുന്ന ഭക്ഷ്യ വസ്തുക്കളെ AGE എന്നാണ് വിശേഷിപ്പിക്കുന്നത്. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് ഉത്പന്നങ്ങളാണ് ഏജ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. പ്രോട്ടീനുകളും ലിപ്പിഡുകളും ഗ്ലൈക്കേറ്റ് ചെയ്യുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അപകടകാരികളായ സംയുക്തങ്ങളാണ് പ്രമേഹത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നത് എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.

AGE കുറഞ്ഞ ഭക്ഷണക്രമം സ്വീകരിച്ചാൽ പ്രമേഹം വരാതെ നോക്കാം എന്ന ഉപദേശവും ഇതിൽ നൽകുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവയെല്ലാം പ്രമേഹത്തിനു നല്ല പ്രതിരോധമാണ്. അമിത ശരീരഭാരവുമായി ബന്ധപ്പെട്ട ടൈപ്പ് 2 ഡയബറ്റിസ് ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്.

AGE കുറഞ്ഞ ഭക്ഷണക്രമത്തിലേക്കു മാറാൻ ബോധവത്കരണം നടത്തുകയാണ് പ്രമേഹത്തെ ചെറുക്കാൻ ഇന്ത്യക്കു മുന്നിലുള്ള നിർണായക മാർഗമെന്ന് എംഡിആർഎഫ് ചെയർമാനും ഗവേഷണ പ്രബന്ധം തയാറാക്കിയവരിൽ ഒരാളുമായ ഡോ. വി. മോഹൻ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.