ദിവസവും മൂന്ന് കപ്പ് കാപ്പി കുടിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനങ്ങൾ

യുകെ ബയോബാങ്കിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് ചൈനയിലെ സൂചോ സർവകലാശാലയിലെ സുഷൗ മെഡിക്കൽ കോളെജ് നടത്തിയ ഗവേഷണമാണ്.
Three cup of coffee may reduce risk of heart diseases
ദിവസവും മൂന്ന് കപ്പ് കാപ്പി കുടിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനങ്ങൾ
Updated on

മൂന്ന് കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് പ്രമേഹവും ഹൃദ്രോഗവും അടക്കമുള്ള അസുഖങ്ങളുടെ സാധ്യത 40 മുതൽ 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. ജനസംഖ്യ വർധിക്കുന്നതിനനുസരി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ച്ച് കുറഞ്ഞത് രണ്ട് കാർഡിയോമെറ്റബോളിക് രോഗമുളള ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാവുകയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത് പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണ്.

യുകെ ബയോബാങ്കിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് ചൈനയിലെ സൂചോ സർവകലാശാലയിലെ സുഷൗ മെഡിക്കൽ കോളെജ് നടത്തിയ ഗവേഷണമാണ്. ഇത് 1.72 ലക്ഷത്തിലധികം വ്യക്തികളിൽ കഫീൻ കഴിക്കുന്നത് പരിശോധിക്കുകയും കാപ്പിയും ചായയും കഴിച്ച 1.88 ലക്ഷം ആളുകളിൽ നിന്നുള്ള ഡേറ്റയുമായി താരതമ്യം ചെയ്യുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്തവരിൽ ആർക്കും കാർഡിയോമെറ്റബോളിക് അവസ്ഥകൾ ഉണ്ടായിരുന്നില്ല.

കാപ്പിയിലും ചായയിലും കഫീൻ അടങ്ങിയിട്ടുണ്ടെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും, ചോക്ലേറ്റുകൾ, എനർജി ഡ്രിങ്കുകൾ, സ്നാക്ക് ബാറുകൾ എന്നിവയിലും കഫീൻ ഉളളതായി കണക്കാക്കുന്നുണ്ട്.

മൂന്ന് കപ്പ് കാപ്പി അല്ലെങ്കിൽ 200-300 മില്ലിഗ്രാം കഫീൻ ഒരു ദിവസം കഴിക്കുന്ന ആളുകൾ 100 മില്ലിഗ്രാമിൽ താഴെ കഫീൻ ഉള്ളിലെത്തുന്നവരെയും ഒട്ടും കഫീൻ ഉള്ളിലെത്താത്തവരെയും അപേക്ഷിച്ച്, കാർഡിയോമെറ്റാബ്ലിക് കോമോർബിഡിറ്റി വികസിപ്പിക്കാനുള്ള സാധ്യത 40-48 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആന്‍റ് മെറ്റബോളിസത്തിൽ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ദിവസം മൂന്ന് കപ്പ് കാപ്പി അല്ലെങ്കിൽ 200-300 മില്ലിഗ്രാം കഫീൻ കഴിക്കുന്നത് കാർഡിയോമെറ്റബോളിക് രോഗങ്ങളില്ലാത്ത വ്യക്തികളിൽ കാർഡിയോമെറ്റബോളിക് മൾട്ടിമോർബിഡിറ്റി വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും," സൂചൗ മെഡിക്കൽ കോളെജിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള എഴുത്തുകാരനായ ചാഫു കെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.