രാത്രി ഉറക്കമില്ലേ? സഹായം കിട്ടും, തീർത്തും സൗജന്യം

ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഒരു രാത്രി അവൾ ഹെൽപ്പ് ലൈനിലേക്ക് വിളിക്കാൻ തീരുമാനിച്ചു...
രാത്രി ഉറക്കമില്ലേ? സഹായം കിട്ടും, തീർത്തും സൗജന്യം Toll Free help line for mental health
രാത്രി ഉറക്കമില്ലേ? സഹായം കിട്ടും, തീർത്തും സൗജന്യം
Updated on

വർഷയ്ക്ക് (പേര് സാങ്കൽപ്പികം) വയസ് 20 ആണ്. പഠന ആവശ്യത്തിനു വേണ്ടി ഹോസ്റ്റലിലാണ് താമസം. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഒരു രാത്രി അവൾ ടെലി മാനസ് ഹെൽപ്പ് ലൈനിലേക്ക് വിളിക്കാൻ തീരുമാനിച്ചു. ഉറക്കമില്ലായ്മ ആഴ്ചകളായി അവളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ മാനസികാരോഗ്യ പദ്ധതിയാണ് ടെലി മാനസ്. ഇതിലെ ടോൾ ഫ്രീ നമ്പറിൽ (14416) അങ്ങനെ വർഷയുടെ കോളും എത്തി.

രണ്ടു വർഷത്തിനിടെ ടെലി മാനസിലേക്കു വന്ന പതിനഞ്ച് ലക്ഷത്തോളം കോളുകളിൽ ഒന്നു മാത്രമായിരുന്നു വർഷയുടേത്. പക്ഷേ, അവളുടെ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം ആ കോളിലൂടെ കണ്ടെത്താനും, ഒരു പരിധി വരെ പരിഹരിക്കാനും സാധിച്ചു. വർഷയെപ്പോലെ, സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന അനവധി പേർ നേരിടുന്ന പ്രശ്നമാണിതെന്ന് വ്യക്തമായി. സെൽ ഫോണിന്‍റെയും ലാപ് ടോപ്പിന്‍റെയും അമിതമായ ഉപയോഗമാണ് ഉറക്കത്തിന്‍റെ ഘടന താറുമാറാകാൻ പ്രധാന കാരണം എന്ന് ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

2022 ഒക്റ്റോബറിലാണ് രാജ്യത്തെ ആദ്യ ടോൾ ഫ്രീ മെന്‍റൽ ഹെൽത്ത് ഹെൽപ്പ്ലൈൻ പ്രവർത്തനം തുടങ്ങുന്നത്, ടെലി മാനസ് എന്ന പേരിൽ. രണ്ടു വർഷത്തിനിടെ ഇതിലേക്ക് ഉറക്കമില്ലായ്മയെക്കുറിച്ചു പറയാൻ വിളിച്ചവരുടെ എണ്ണം മാത്രം മൂന്നര ലക്ഷത്തോളമാണ്.

ടെലി മാനസിലേക്കു വന്ന ആകെ കോളുകളിൽ 14 ശതമാനം പേരാണ് ഉറക്കക്കുറവിനെക്കുറിച്ച് പരാതി പറഞ്ഞത്. ഏകദേശം അത്രയും തന്നെ ആളുകൾ മൂഡൗട്ടായി വിഷമത്തിലാണ് എന്നു പറഞ്ഞും വിളിച്ചു. 11 ശതമാനം പേർ സമ്മർദങ്ങളുമായും 9 ശതമാനം പേർ ഉത്കണ്ഠകളുമായും വിളിച്ചു.

Q

ടെലി മാനസ് സൗജന്യ ഹെൽപ്പ് ലൈൻ നമ്പറുകൾ ‌:

A

1-800 891 4416

A

14416

അതേസമയം, ആത്മഹത്യാ പ്രവണത പോലെയുള്ള കാരണങ്ങളാൽ വിളിച്ചത് മൂന്നു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ്. ആകെ വിളിച്ചവരിൽ 56 ശതമാനം പുരുഷൻമാരും 44 ശതമാനം സ്ത്രീകളും. ഇതിൽ തന്നെ 18 മുതൽ 45 വരെ പ്രായമുള്ളവരാണ് ബഹു ഭൂരിപക്ഷം, 72 ശതമാനം പേർ!

Trending

No stories found.

Latest News

No stories found.