തുമ്പയെ ആർക്കാണ് പേടി?

അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ തുമ്പയ്ക്ക് എന്നല്ല, ഒരു ആയുർവേദ മരുന്നിനും ഇല്ല
Who's afraid of Tumba?
തുമ്പയെ ആർക്കാണ് പേടി?
Updated on

തുമ്പയില കറി വച്ചതു കൊണ്ട് യുവതി മരിച്ചെന്ന പേരിൽ പ്രചരിച്ച വാർത്ത ചില്ലറ ബഹളമല്ല കേരളത്തിൽ ഉണ്ടായത്. നാട്ടു വൈദ്യത്തെയും ആയുർവേദത്തിൽ സ്ഥിരം ഉപയോഗിക്കുന്ന പച്ചിലകളെ പോലും ആരാണ് ഇത്ര ഭയക്കുന്നതെന്ന് എന്തിനാണവർ ആയുർവേദത്തെ ഇങ്ങനെ ചെളി വാരിത്തേക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു.

തുമ്പ കഴിച്ചാലൊന്നും ആരും മരിക്കില്ലെന്നതിനു തെളിവാണ് ആ യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അലോപ്പതി മരുന്നുകൾ കഴിച്ചുണ്ടാകുന്ന പാർശ്വഫലങ്ങൾ തുമ്പയ്ക്കില്ല.തുമ്പയ്ക്ക് എന്നല്ല , ഒരു ആയുർവേദ മരുന്നിനും ഇല്ല. വിധിപ്രകാരം മാത്രമേ അവ കഴിക്കാവൂ എന്നു മാത്രം. അലോപ്പതിയാകട്ടെ, ഡോക്റ്റർ നിർദേശിക്കുന്ന അളവു മാത്രം കഴിക്കുമ്പോൾ പോലും വൃക്കയും കരളും ഹൃദയവും അടക്കം പ്രവർത്തനക്ഷമമല്ലാതാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിൽ തുമ്പയ്ക്കെതിരെ എന്ന പേരിൽ ഇന്ത്യൻ മെഡിസിനുകൾക്കു നേരെയുള്ള ആസൂത്രിതമായ അക്രമണം നടത്തുന്ന ലോബികളുടെ സ്വാർഥത കണ്ടില്ലെന്നു നടിച്ചു കൂടാ.

ഗൃഹ വൈദ്യത്തിൽ ഏറ്റവും ഉപയോഗിക്കുന്ന ഒന്നാണ് തുമ്പ. പാതയോരങ്ങളിൽ പാഴായി പോകുന്ന ഈ കൊച്ചു തുമ്പ ആളത്ര ചില്ലറക്കാരിയല്ല. തുമ്പയുടെ ഇലകളിൽ ഒരു പ്രത്യേക തരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ്എ ന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്.

തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.

തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്‍റെ ഇല ഉപയോഗിക്കുന്നു. തേള്‍കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം,വയറുവേദന ഇവ ഉണ്ടാകില്ല.

വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ. ഇനിയുമുണ്ട് തുമ്പയ്ക്ക് നിരവധി ഔഷധ ഗുണങ്ങൾ. തുമ്പയ്ക്കെതരെ ആക്രമണം നടത്തുന്ന അലോപ്പതി ലോബികളുടെ ലക്ഷ്യമെന്താണെന്ന് ഇപ്പോൾ മനസിലായില്ലേ?

Trending

No stories found.

Latest News

No stories found.