ആരോഗ്യം മഞ്ഞളിലൂടെ

മഞ്ഞൾ പരമ്പരാഗതമായി നമ്മുടെ ഭക്ഷണ ശീലങ്ങളിലൊന്നാണ്
turmeric
മഞ്ഞൾ
Updated on

മനോഹരിയായ മഞ്ഞൾ... മുറ്റത്തെവിടെയും വളർത്താൻ പറ്റുന്ന, പ്രത്യേകിച്ചു യാതൊരു പരിചരണവും വേണ്ടാത്ത അമൂല്യ സുഗന്ധി. ഏറെ ആരോഗ്യ ഗുണങ്ങളടങ്ങിയ മഞ്ഞൾ പരമ്പരാഗതമായി നമ്മുടെ ഭക്ഷണ ശീലങ്ങളിലൊന്നാണ്.

ഒരു ചെറു കഷണം മഞ്ഞൾ അരച്ച കറികളാണ് നമ്മുടെ പൂർവികർ ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്നു നമ്മൾ കമ്പനികൾ കളർ ക‍യറ്റി പാക്കറ്റിലാക്കുന്ന പൊടികൾ കാശു കൊടുത്തു വാങ്ങി ക്യാൻസർ വിലയ്ക്കു വാങ്ങുന്നു.

മഞ്ഞളാകട്ടെ ക്യാൻസർ നിവാരിണിയും.നിത്യ ജീവിതത്തിൽ മഞ്ഞൾ ഉപയോഗിച്ചു ചെയ്യാവുന്ന ചില പൊടിക്കൈകളാകട്ടെ ഇന്ന്.

മഞ്ഞൾ പാൽ

ഒരു ഗ്ലാസ് പാലിൽ അഞ്ചു ഗ്രാം നല്ല മഞ്ഞൾ പൊടിയും അഞ്ചു കുരുമുളകും ചെറിയ കഷണം ഇഞ്ചിയും ഒരു ഗ്രാമ്പൂവും ചെറിയ കഷണം ശ്രീലങ്കൻ സിനമൺ(യഥാർഥ കറുവപ്പട്ട)യും ചേർത്ത് തിളപ്പിക്കുക. വാങ്ങി അത് അടിഞ്ഞ ശേഷം അരിച്ചെടുത്ത് ഒരു സ്പൂൺ തേൻ ചേർത്ത് ഉപയോഗിക്കുക.രാവിലെയോ രാത്രിയിലോ ഇങ്ങനെ ഉപയോഗിക്കുന്നത് ക്യാൻസർ വരാതിരിക്കുന്നതിനും രോഗപ്രതിരോധ ശക്തി വർധിക്കുന്നതിനും ശരീരത്തിന് ഓജസ് പകരുന്നതിനും സഹായിക്കും.

മഞ്ഞൾ ചായ

ഒരു സ്പൂൺ മഞ്ഞൾ, അഞ്ചു കുരുമുളക്,ഒരു ഗ്രാമ്പൂ,ചെറിയ കഷണം ഇഞ്ചി, ചെറിയ കഷണം ശ്രീലങ്കൻ സിനമൺ(യഥാർഥ കറുവപ്പട്ട) എന്നിവ ചേർത്ത് തിളപ്പിക്കുക. ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇത്രയും ഇട്ട് ഒരു ഗ്ലാസാക്കി കുറുക്കി എടുത്ത് അടച്ചു വച്ച് പാകത്തിനു ചൂട് ആകുമ്പോൾ അരിച്ചെടുത്ത് ഒരു മുറി നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ ഉപയോഗിക്കുന്നത് കുടവയർ കുറയ്ക്കാനും പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കാനും സഹായിക്കും.

വെളിച്ചെണ്ണയും മഞ്ഞളും

കുർകുമിനും പോളിഫിനോളുകളും അടങ്ങിയ മഞ്ഞൾ രാത്രി കിടക്കും മുമ്പ് ഒരു സ്പൂൺ തേങ്ങ വെന്ത വെളിച്ചെണ്ണയിൽ ചാലിച്ചു കഴിക്കുന്നത് ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.അണുബാധകൾ തടയാൻ മഞ്ഞളിനു കഴിവുണ്ട്.

ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്‍കുന്നു. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ

രാത്രി കിടക്കും നേരം ഈ മിശ്രിതം കഴിയ്ക്കുന്നത് ബാക്ടീരിയ പോലുള്ളവയുടെ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ നല്‍കും. മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം എല്ലാ തരം അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍ സ്വാഭാവിക അണുനാശിനിയാണ്. വെളിച്ചെണ്ണയും എല്ലാ തരം അണുക്കളേയും തടയാന്‍ നല്ലതാണ്.

ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ്.സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.

ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. മഞ്ഞള്‍ നല്ലൊരു അണുനാശിനിയാണ്. ഇത് അണുക്കളെ നശിപ്പിയ്ക്കും. ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇന്‍ഫെക്ഷനുകളും മറ്റും തടയാന്‍ വെളിച്ചെണ്ണയും ഏറെ നല്ലതാണ്.

വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്. മഞ്ഞളും തലച്ചോറിന്‍റെയും നാഡികളുടേയും ആരോഗ്യത്തിന് ഉത്തമമാണ്.

Trending

No stories found.

Latest News

No stories found.