ചെമ്പരത്തികൊണ്ടൊരു ചായ, ലുക്കിലും വർക്കിലും മികച്ചത്

വൃക്ക രോഗം, മൂത്ര തടസം, ദഹനക്കേട്, ടെൻഷൻ, കൊളസ്റ്ററോൾ, അമിതഭാരം തുടങ്ങിയവയ്ക്കെല്ലാം പ്രതിവിധിയാണ് ചെമ്പരത്തിച്ചായ
ചെമ്പരത്തികൊണ്ടൊരു ചായ, ലുക്കിലും വർക്കിലും മികച്ചത്
Updated on

റീന വർഗീസ് കണ്ണിമല

നല്ല മജന്ത നിറമുള്ള കിടിലൻ ചായ. അതാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയ്ക്ക് ആകെ വേണ്ടത് മുറ്റത്തു പൂത്തു ചിരിച്ചു നിൽക്കുന്ന ആറോ ഏഴോ നാടൻ ചെമ്പരത്തിപ്പൂക്കൾ മാത്രം. നമ്മുടെ പഴയ ചുവന്ന, അഞ്ചിതളുള്ള ചെമ്പരത്തിപ്പൂവ് തന്നെ.

നൂറു മില്ലി വെള്ളത്തിന് ആറോ ഏഴോ പൂക്കളുടെ ഇതളുകൾ വേണം. അതു നന്നായി തിളപ്പിക്കുമ്പോൾ കിട്ടുന്ന സുന്ദരമായ ചുവന്ന വെള്ളത്തിലേക്ക് തുല്യയളവ് പാലു ചേർത്താൽ കുട്ടികളെ ആകർഷിക്കും വിധമൊരു പാൽചായ. ഇനി അതല്ല, ചെമ്പരത്തി കട്ടൻ ചായയാണ് വേണ്ടതെങ്കിൽ അൽപം തേനൊഴിച്ച് ആ തിളച്ച ചുവന്ന വെള്ളമങ്ങു കുടിച്ചോളൂ. അതാണ് നമ്മുടെ ചെമ്പരത്തി ചായ.

ഇതു പഞ്ചസാരയും പാലും ചേർക്കാതെ ഉപയോഗിച്ചാൽ വൃക്കത്തകരാറിന് അത്യുത്തമം. മൂത്ര തടസം മാറാനും ദഹനപ്രശ്നങ്ങൾക്കു പരിഹാരമായും ഇതുപയോഗിക്കുന്നു. ടെൻഷൻ മാറാനും ഈ ചുവന്ന ചായ വളരെ നല്ലതാണ്. പതിവായി ഇതു കുടിക്കുന്നതു ശീലമാക്കിയാൽ അമിത കൊഴുപ്പ് തടയുകയും ദഹനം വർധിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. പുളിരുചിയാണ് ഇതിനു പൊതുവേ ഉള്ളത്. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.

ദോഷകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലുണ്ട്. അതു കൊണ്ടു തന്നെ ഇതു പതിവാക്കിയാൽ ജലദോഷത്തിന് ശമനം കിട്ടും.

ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30ശതമാനം ജൈവാമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെൽഫിനിഡിൻ, തുടങ്ങിയ ഫ്ലവോയിഡ് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്‍റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ പുഷ്പച്ചായകൾ പരിചയപ്പെടാം...

(തുടരും)

Trending

No stories found.

Latest News

No stories found.