അച്ചാറുണ്ടാക്കാൻ ചക്കയും ചക്കക്കുരുവും

പലതരം അച്ചാറുകൾ പരിചയപ്പെടുത്തുന്ന പരമ്പരയിൽ ഇന്ന് ചക്കക്കുരു, ചക്ക അച്ചാറുകൾ എങ്ങനെയുണ്ടാക്കാമെന്നു നോക്കാം
ചക്ക
ചക്കഫയൽ
Updated on

റീന വർഗീസ് കണ്ണിമല

സ്വന്തം പറമ്പിലോ അടുത്ത പറമ്പിലോ പ്ലാവ് കായ്ച്ചാൽ പിന്നെ വീട്ടിൽ ദിവസവും ചക്ക വിഭവങ്ങളാണെന്നു പരാതി പറയുന്നുവരുണ്ട്. ആ പരാതിക്ക് ആക്കം കൂട്ടാൻ ഇതാ ചക്കയും ചക്കക്കുരുവും ഉപയോഗിച്ചുണ്ടാക്കാവുന്ന അച്ചാറുകളുടെ പാചകവിധി.

ചക്കക്കുരു അച്ചാർ.
ചക്കക്കുരു അച്ചാർ.

ചക്കക്കുരു അച്ചാർ

1. ചക്കക്കുരു - ചുവന്ന തൊലിയോടെ 250 ഗ്രാം നുറുക്കിയത്

ഉപ്പ്-വിനാഗിരി -പാകത്തിന്

2. വെളുത്തുള്ളി -ഒരു കുടം നന്നാക്കിയത്

ഇഞ്ചി -ഒരു ചെറിയ കഷണം അരിഞ്ഞത്

കുരുമുളകു പൊടി -ഒരു ടീസ്പൂൺ

തേങ്ങക്കൊത്ത്-100 ഗ്രാം

3. കാശ്മീരി മുളകു പൊടി- നാലു ടേബിൾ സ്പൂൺ

4. ഉലുവ-ഒരു ടീസ്പൂൺ

കടുക്-ഒരു ടീസ്പൂൺ

കായം -ഒരു ചെറിയ കഷണം

നാലാം ചേരുവകൾ വറുത്തു കോരി മാറ്റി വയ്ക്കുക.

ചക്കക്കുരു ഇത്തിരി ഉപ്പും വിനാഗിരിയും കുരുമുളകു പൊടിയും ചേർത്ത് ചെറുതായി ഒന്നു വഴറ്റിയെടുക്കുക. രണ്ടാം ചേരുവകൾ വഴറ്റുക വഴന്നു വരുമ്പോൾ കാശ്മീരി മുളകു പൊടി ചേർത്ത് ചെറുതീയിൽ വഴറ്റുക.ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ചക്കക്കുരു ചേർത്ത് ചെറു തീയിൽ നന്നായി ഇളക്കുക.അവസാനം മുൻപ് വറുത്തു വച്ചിരിക്കുന്ന നാലാം ചേരുവകൾ പൊടിച്ചു ചേർത്ത് വാങ്ങുക.

ചക്ക അച്ചാർ.
ചക്ക അച്ചാർ.

ചക്ക അച്ചാർ

1. ചക്ക 250 ഗ്രാം നുറുക്കിയത്

ഉപ്പ്-വിനാഗിരി -പാകത്തിന്

2. വെളുത്തുള്ളി -ഒരു കുടം നന്നാക്കിയത്

ഇഞ്ചി -ഒരു ചെറിയ കഷണം അരിഞ്ഞത്

3. കാശ്മീരി മുളകു പൊടി- അഞ്ചു ടേബിൾ സ്പൂൺ

4. ഉലുവ-ഒരു ടീസ്പൂൺ

കടുക്-ഒരു ടീസ്പൂൺ

കായം -ഒരു ചെറിയ കഷണം

നാലാം ചേരുവകൾ വറുത്തു കോരി മാറ്റി വയ്ക്കുക.ചക്ക ഇത്തിരി ഉപ്പും വിനാഗിരിയും കുരുമുളകു പൊടിയും ചേർത്ത് ചെറുതായി ഒന്നു വഴറ്റിയെടുക്കുക. ശേഷം രണ്ടാം ചേരുവകൾ വഴറ്റുക വഴന്നു വരുമ്പോൾ കാശ്മീരി മുളകു പൊടി ചേർത്ത് ചെറുതീയിൽ വഴറ്റുക.

ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ചക്ക ചേർത്ത് ചെറു തീയിൽ നന്നായി ഇളക്കുക.അവസാനം മുൻപ് വറുത്തു വച്ചിരിക്കുന്ന നാലാം ചേരുവകൾ പൊടിച്ചു ചേർത്ത് വാങ്ങുക.

കൂടുതൽ അച്ചാർ പാചകവിധികൾ വരും ദിവസം:

< 1 | 2 | 3 | 4 | 5 | 6 | >

Trending

No stories found.

Latest News

No stories found.