കേരളത്തിന്‍റെ സ്വന്തം 'നിള വൈൻ' വിപണിയിലേക്ക്; പൈനാപ്പിൾ, വാഴപ്പഴം, കശുമാങ്ങ വീഞ്ഞ്

വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാകും വില.
Kerala's own Nila wines set to hit markets soon
പൈനാപ്പിൾ, വാഴപ്പഴം, കശുമാങ്ങ വൈനുകൾ വിപണിയിലെത്തിക്കാൻ കേരളം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന വൈന്‍ വിപണിയിലേക്ക്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പഴങ്ങളില്‍ നിന്ന് നിർമിക്കുന്ന "നിള' വൈന്‍ ലേബല്‍ ലൈസന്‍സ് കൂടി കിട്ടുന്നതോടെ വിപണിയിലേക്കെത്തിക്കാനാണ് നീക്കം. വൈന്‍ നിർമാണ ലൈസന്‍സിന് നാല് അപേക്ഷകളാണ് എക്സൈസിന് കിട്ടിയത്. ഇതില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്. പൈനാപ്പിൾ, വാഴപ്പഴം, കശുമാങ്ങ എന്നിവയില്‍ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം. സര്‍വകലാശാല വിളയിച്ചതും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഇതിനായി ഉപയോഗിക്കും. വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാകും വില. വിൽപ്പന നേരിട്ടോ, ബെവ്‌റേജസ് കോര്‍പ്പറേഷന്‍ വഴിയോ എന്ന കാര്യവും പിന്നീട് തീരുമാനിക്കും.

ഒരു ബാച്ചില്‍ 125 ലിറ്റര്‍ വൈന്‍ നിര്‍മിക്കുന്നതിന് 250 കിലോ പഴങ്ങളാണ് ആവശ്യമായി വരുന്നത്. വൈന്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വേണമെങ്കിലും കാര്‍ഷിക സര്‍വകലാശാലയുടെ യൂണിറ്റിന്‍റെ നിര്‍മാണ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ സംസ്ഥാനത്ത് വൈന്‍ നിര്‍മാണ യൂണിറ്റുകളില്ലാത്തതിനാല്‍ മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വൈനാണ് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായെത്തുന്നത്. സംസ്ഥാനത്തിന്‍റെ സ്വന്തം വൈന്‍ വിപണിയിലേക്കെത്തുമ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.