ഉപയോക്താക്കൾക്കും വരുമാനം; വേറിട്ട വിപണനശൈലിയുമായി ക്ലാമി

താത്പര്യമുള്ളവർക്ക് മുതൽമുടക്കാതെ ഇതിലൂടെ തന്നെ വരുമാനമുണ്ടാക്കാൻ അവസരം
Klamy
Klamy
Updated on

സ്വന്തം ലേഖിക

വിപണിയിൽ നിരവധി സൗന്ദര്യവർധക ഉത്പന്നങ്ങൾ അനുദിനം കടന്നുവരുന്നുണ്ടെങ്കിലും റീട്ടെയ്ൽ രംഗത്ത് വേറിട്ടൊരു വിസ്മയം തീർത്തുകൊണ്ടാണ് സെർവസോണിക് എന്ന സ്ഥാപനം ക്ലാമി കോസ്മസ്റ്റിക് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഗുണമേന്മയിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത ക്ലാമി ഉത്പന്നങ്ങൾ ഓരോ പ്രദേശത്തിന്‍റെ കാലവസ്ഥയ്ക്ക് അനുയോജ്യമായി മാറ്റങ്ങൾ വരുത്തിയാണ് വിൽപ്പന നടത്തുന്നത്. മുപ്പതിലേറേ ഉത്പന്നങ്ങളാണ് ഈ ശ്രേണിയിലുള്ളത്.

സംരംഭത്തിനൊപ്പം ഉപയോക്താവിനും വരുമാനം എന്നതാണ് ക്ലാമിയുടെ ആശയം. ''സംരംഭത്തിന്‍റെ വിജയത്തിൽ കൂടെ നിൽക്കുന്ന ഓരൊ ഉപയോക്തക്കളും ഉയർന്നു വരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'', സെർവസോണിക് മാനെജിങ് ഡയറക്‌റ്റർ അനീഷ് കെ. ജോയി പറയുന്നു. ഉത്പന്നവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉപയോക്തക്കാൾക്കും വരുമാനമാർഗം ഉറപ്പാക്കുകയാണ് ലക്ഷ്യം. താത്പര്യമുള്ളവർക്ക് മുതൽമുടക്കാതെ ഇതിലൂടെ തന്നെ വരുമാനമുണ്ടാക്കാൻ അവസരം കിട്ടുന്നു. മൾട്ടി ലെവൽ മാർക്കറ്റിങ്ങിലൂടെ മാത്രമല്ല, ആളുകളെ മുഖാമുഖം നേരിട്ട് കണ്ട്, തങ്ങളുടെ പ്രാദേശികാനുസരണം വിപണനം നടത്താനാണ് ശ്രമം. ഇതിലൂടെ ഉപയോക്താവിന്‍റെ പ്രശ്നങ്ങൾ കൂടുതൽ മനസിലാക്കുകയും അതിനനുസരിച്ച് വ്യാപാരം നടത്താനുമാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

മുംബൈയിൽ അന്ധേരി ആസ്ഥാനമായാണ് ക്ലാമിയുടെ പ്രവർത്തനം. മുംബൈയിൽ ഇതിനു പുറമേ 10 സ്റ്റോറുകൾ കൂടി ഈ വർഷം തന്നെ ആരംഭിക്കും. കൂടാതെ ഇന്ത്യയിലാകെ വിവിധയിടങ്ങളിലായി 25 ഓളം ഓട്ട്ലെറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. കരുത്തുറ്റ അഡ്മിനിസ്ട്രേഷൻ സ്റ്റാഫും മാർക്കറ്റിങ് ടീം അംഗങ്ങളും സെയിൽസ് പ്രതിനിധികളുമാണ് ഈ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അധികൃതർ.

'ക്ലാമി' വേറിട്ടൊരു വിപണന ശൈലിയാണ് തുറന്നിടുന്നത്. ഓരോ ഉപയോക്തവിനും പാർട്ട് ടൈമായോ അല്ലതെയോ ജോലിയിൽ ഏർപ്പെടാം. ഉപയോക്താവിന്‍റെ ആവശ്യാനുസരണം സെല്ലിങ് മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ വിലയിരുത്താനുള്ള എഐ സാങ്കതികവിദ്യ സോഫ്റ്റ്‌വെയറുകളും ഇതിലുണ്ട്. അതായത് സ്കിന്നിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പലപ്പോഴും ഡോക്‌ടറെ സമീപിക്കുക. അങ്ങനെ പ്രശ്നപരിഹാരത്തിനുള്ള ഉത്പന്നം ഇഷ്ടാനുസരണം (customized) നൽകാനാകും. ക്ലാമി ഉത്പന്നങ്ങളും അത്തരത്തിലുള്ള അവസരമാണ് നൽകുന്നത്.

ക്ലാമിയുടെ വിപണനവുമായി സഹകരിക്കാൻ താത്പര്യമുള്ള ഉപയോക്താക്കൾക്ക് അവരുടെ പേരിൽ ഒരു വെബ്സൈറ്റിലും, അതിലൂടെ ഉത്പന്നം വിൽക്കാനുള്ള അവസരവുമാണ് നൽകുന്നത്. സെയിൽസിനനുസരിച്ച് നിശ്ചിത വരുമാനം ഇങ്ങനെയുള്ള ഓരോ ഉപയോക്താവിന്‍റെ അക്കൗണ്ടുകളിലുമെത്തും. അങ്ങനെ സ്ഥിരവരുമാനക്കാരാകാനും സാധിക്കുന്നു.

ഉത്പന്നം മികച്ച ഗുണമേന്മ തരുന്നുണ്ടെന്ന ഉറപ്പാണ് അത് വീണ്ടും വാങ്ങാനുള്ള പ്രേരണ. മികച്ച റിസൽറ്റ് കിട്ടുന്നതിലൂടെ മറ്റൊരാൾക്ക് ശുപാർശ ചെയ്യാനും ഇടയാകുന്നു. ഈ നിലവാരത്തിലാണ് ക്ലാമിയുടെ പ്രതീക്ഷ.

  • Email: Info@klmay.in

  • Phone: +91 98460 96300

  • Website: www.klamy.in

Trending

No stories found.

Latest News

No stories found.