മണ്‍സൂണ്‍ - മഴയാത്രകൾ കുറഞ്ഞ ചെലവിൽ

കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കൊല്ലത്തുനിന്ന് ആരംഭിക്കുന്ന വിവിധ സർവീസുകളുടെ വിശദാംശങ്ങൾ
KSRTC budget tourism
മണ്‍സൂണ്‍ - മഴയാത്രകൾ കുറഞ്ഞ ചെലവിൽRepresentative imae
Updated on

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി മൺസൂൺ - മഴ യാത്രകൾ സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്ന് ജൂലൈ 7ന് പൊന്മുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊന്മുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്.

ഗവിയിലേക്ക് ജൂലൈ 9നും 21നും 30നുമായി മൂന്ന്‌ യാത്രകള്‍. രാവിലെ 5ന് തുടങ്ങി രാത്രി 10.30ന് മടങ്ങി എത്തുന്ന ഗവി-പരുന്തുംപാറ യാത്രയ്ക്ക് 2150 രൂപ-പാക്കേജില്‍ വെജിറ്റേറിയന്‍ ഉച്ചഭക്ഷണം, ട്രക്കിംഗ്, ബോട്ടിംഗ്, എല്ലാ പ്രവേശന ഫീസുകളും ഗൈഡിന്‍റെ സേവനം എന്നിവ ഉള്‍പ്പെടും.

ജൂലൈ 13ന് മൂന്നാര്‍, വണ്ടര്‍ലാ, വാഗമണ്‍ എന്നിങ്ങനെ മൂന്നുയാത്രകള്‍. 13ന് രാവിലെ 5ന് പൂപ്പാറ, ഗ്യാപ് റോഡ്, ആനയിറങ്ങല്‍ ഡാം, ചിന്നക്കനാല്‍, മൂന്നാര്‍ കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ കണ്ടു 14ന് അര്‍ധരാത്രി കഴിഞ്ഞു മടങ്ങി എത്തുന്ന മൂന്നാര്‍ യാത്രയ്ക്ക് 1730 രൂപയാണ് ഒരാള്‍ക്ക് പാക്കേജില്‍ ബസ്ചാര്‍ജും ഒരുദിവസത്തെ താമസവും ഉള്‍പ്പെടും.വണ്ടര്‍ലാ യാത്രയ്ക്ക് 1937 രൂപയാണ് നിരക്ക്. രാവിലെ ആറിന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 10ന് മടങ്ങിയെത്തും. പാക്കേജില്‍ കെഎസ്ആര്‍ടിസി ബസ് ഫെയറും വണ്ടര്‍ലാ എന്‍ട്രി ഫീസും ഉള്‍പ്പെടും.

14ന് റോസ്മല, പാണിയേലി പോര് എന്നിങ്ങനെ രണ്ട് യാത്രകള്‍. റോസ് മല-പാലരുവി-തെന്മല എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന റോസ് മല യാത്രയ്ക്ക് യാത്രാ ചാര്‍ജും എന്‍ട്രി ഫീസും ഉള്‍പ്പെടെ 770 രൂപയും, പെരുമ്പാവൂരിനുസമീപം ഉള്ള ഇക്കോ ടൂറിസം സെന്‍റര്‍ ആയ പാണിയേലിപ്പോര്, മൃഗങ്ങളുടെ റീഹാബിലിറ്റേഷന്‍ സെന്‍റര്‍ അഭയാരണ്യം, തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന ഏകദിന യാത്രയ്ക്ക് 1050 രൂപയുമാണ് ചാര്‍ജ്.

ജൂലൈ 17, 30 ദിവസങ്ങളിലായി നെഫർറ്റിറ്റി കപ്പല്‍ യാത്ര. കൊല്ലത്തുനിന്നും രാവിലെ 10ന് എസി ലോ ഫ്‌ളോര്‍ ബസില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ എത്തി അവിടെനിന്നും നാല് മണിക്കൂര്‍ കപ്പലില്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരം യാത്ര ചെയ്തു ബസില്‍ തിരികെ കൊല്ലത്തു വരുന്നതാണ് ട്രിപ്പ്. ജൂലൈ 30 വരെ മണ്‍സൂണ്‍ ഓഫര്‍ ആയി 3240 രൂപയാണ് ചാര്‍ജ്.

ജൂലൈ 20ന് ഇല്ലിക്കല്‍ കല്ല്-ഇലവീഴാപൂഞ്ചിറ, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകള്‍. രാവിലെ 5ന് ആരംഭിച്ച് ഇല്ലിക്കല്‍ കല്ല്, കട്ടക്കയം വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ കണ്ട് രാത്രി 11 ഓടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 820 രൂപയാണ് ചാര്‍ജ്.

കന്യാകുമാരി യാത്ര രാവിലെ 5ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം, കന്യാകുമാരി, വിവേകാനന്ദപ്പാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ത്രിവേണി സംഗമത്തിലെ അസ്തമയ കാഴ്ചയും കണ്ട് രാത്രി 12 ഓടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 780 രൂപയാകും.

ജൂലൈ 27ന് ചാര്‍ട്ട് ചെയ്തിട്ടുള്ള കുറ്റാലം യാത്ര രാവിലെ 5ന് ആരംഭിച്ച് ആര്യങ്കാവ്, തിരുമലൈ കോവില്‍, മേക്കര ഡാം, കുറ്റാലം എന്നീ സ്ഥലങ്ങള്‍ കണ്ടു രാത്രി 9 ഓടെ മടങ്ങിയെത്തും.

Trending

No stories found.

Latest News

No stories found.