നാലമ്പല തീർഥാടന സൗകര്യവുമായി കെഎസ്ആര്‍ടിസി

കൊല്ലം യൂണിറ്റില്‍നിന്നുമുള്ള ആദ്യ മൂകാംബിക യാത്ര ജൂലൈ 16 ഉച്ചയ്ക്ക് ആരംഭിക്കും
KSRTC Nalambalam darshanam
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം.Clockwise order
Updated on

കൊല്ലം: കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു തൃശൂര്‍ നാലമ്പലം യാത്രയുമാണ് ജൂലൈ മാസത്തില്‍. കൊല്ലത്തുനിന്നു രാവിലെ അഞ്ചിന് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരതക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, മേതിരി ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് യാത്ര. ഒരാള്‍ക്ക് 650 രൂപയാകും.

23ന് രാത്രി 9ന് കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനംനടത്തി വൈകിട്ടോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 1060 രൂപയാണ് ചാര്‍ജ്.

കൊല്ലം യൂണിറ്റില്‍നിന്നുമുള്ള ആദ്യ മൂകാംബിക യാത്ര ജൂലൈ 16 ഉച്ചയ്ക്ക് ആരംഭിക്കും. 17ന് രാവിലെ മൂകാംബിക ദര്‍ശനം നടത്തി 18ന് തിരിച്ച് ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം 19ന് പുലര്‍ച്ചെ കൊല്ലത്ത് മടങ്ങിയെത്തും. 4000 രൂപയാണ് ചാർജ്. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും -9747969768, 8921950903, 9995554409.

Trending

No stories found.

Latest News

No stories found.