പോഷകസമൃദ്ധമാണ് ഇലക്കറികൾ എന്ന് നമുക്കെല്ലാം അറിയാം. അയൺ സമ്പന്നമായ ചീര ധാരാളമായി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് വൈറ്റമിൻ സി ആഗിരണം ചെയ്യാനുള്ള ശേഷിയും കൈവരുന്നു.
എന്നാൽ ഈ ജങ്ക് ഫുഡ് കാലത്ത് കുട്ടികളെ പോഷകസമൃദ്ധമായ ഇലക്കറികൾ ശീലിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഒന്നു മനസു വച്ചാൽ നമ്മുടെ കുഞ്ഞു വില്ലന്മാരെയും വില്ലത്തികളെയും നമുക്ക് ഇലക്കറി പ്രിയരാക്കി മാറ്റാം.
ചീര ദോശ : ദോശ ഉണ്ടാക്കുമ്പോൾ നിറത്തിനു വേണ്ടി കുറച്ചു ചീരയില കൂടി അരച്ചു ചേർത്ത് ഉണ്ടാക്കുക. പച്ച ദോശ കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചു കൊള്ളും.
ചപ്പാത്തി : വീട്ടിലുണ്ടാക്കുന്ന ചപ്പാത്തിയിൽ ചെറുതായി അരിഞ്ഞ ഉലുവയില ചേർത്തോ മറ്റേതെങ്കിലും ചീര അരച്ചു ചേർത്ത് കുഴച്ചോ ചപ്പാത്തി ഉണ്ടാക്കുക.ഇതും കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടും.
അപ്പം: പാലപ്പം,വെളളയപ്പം തുടങ്ങിയവ ഉണ്ടാക്കുമ്പോൾ അൽപം ചുവന്ന ചീര അരച്ച നീരു ചേർത്ത് ഉണ്ടാക്കിയാൽ അടിപൊളി ചുവന്ന അപ്പം റെഡി!
മുട്ട പൊരിക്കുമ്പോൾ: മുട്ട പൊരിക്കാനെടുക്കുമ്പോൾ ചെറുതായരിഞ്ഞ ചീര കൂടി ചേർത്ത് പൊരിച്ചെടുക്കുക.