ലിവർ ക്യാൻസർ തിരിച്ചറിയാം ചൊറിച്ചിൽ അടക്കമുള്ള 7 ലക്ഷണങ്ങളിലൂടെ
ലിവർ ക്യാൻസർ തിരിച്ചറിയാം ചൊറിച്ചിൽ അടക്കമുള്ള 7 ലക്ഷണങ്ങളിലൂടെ

ലിവർ ക്യാൻസർ തിരിച്ചറിയാം ചൊറിച്ചിൽ അടക്കമുള്ള 7 ലക്ഷണങ്ങളിലൂടെ

ഓരോ വർഷവും 7 ലക്ഷം പേർ കരൾ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കരളിൽ അർബുദം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. ഓരോ വർഷവും 7 ലക്ഷം പേർ കരൾ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള ക്യാൻസറുകൾ കരളിനെ ബാധിക്കാറുള്ളതായി മായോ ക്ലിനിക് പറയുന്നു. ചില ലക്ഷണങ്ങളിലൂടെ ശരീരം ലിവറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇവ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ അസുഖം ഭേദമാക്കാം.

മഞ്ഞപ്പിത്തം

കരളിന്‍റെ പ്രവർത്തനം തടസ്സപ്പെടുന്നതു മൂലം രക്തത്തിൽ ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതോടെയാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.

അസാധാരണമാം വിധം ഭാരം കുറയുന്നത്

അസാധാരണമാം വിധം ഭാരം കുറയുന്നത് ലിവർ ക്യാൻസറിന്‍റെ ലക്ഷണമായി കണക്കാക്കാം. കരളിന്‍റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിന്‍റെ ആകെ പ്രവർത്തനത്തെ ബാധിക്കും. അതു മൂലം വേണ്ടത്ര വിശപ്പ് തോന്നാത്ത അവസ്ഥ ഉണ്ടാകുകയും ഇതു മൂലം പ്രത്യേകിച്ച് ഡയറ്റോ വ്യായാമമോ കൂടാതെ തന്നെ ഭാരം കുറയുകയും ഉണ്ടായേക്കാം.

വയറിന്‍റെ മുകൾ ഭാഗത്ത് വേദന

വയറിന്‍റെ വലതു വശത്ത് മുകൾഭാഗത്തോട് ചേർന്ന് നിരന്തരമായുണ്ടാകുന്ന വേദനയും ലക്ഷണങ്ങളിൽ ഒന്നാണ്. കരളിനുള്ളിൽ ക്യാൻസർ ഉണ്ടാകുന്നതു മൂലം ലിവർ വലുതാകുകയും അതു മൂലം അടുത്തുള്ള അവയവങ്ങളിൽ ഞെരുക്കം ഉണ്ടാകുന്നതുമാണ് വേദനയ്ക്ക് ഇടയാക്കുന്നത്.

ക്ഷീണവും തളർച്ചയും

അസാധാരണമായ തളർച്ചയും ക്ഷീണവും കരളിന്‍റെ പ്രവർത്തനക്കുറവു മൂലം അനുഭവപ്പെടാം. എനർജി മെറ്റബോളിസത്തിൽ ലിവർ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ കരളിന്‍റെ തകരാറുകൾ ക്ഷീണത്തിനു കാരണമാകും.

വയർ ഭാഗത്ത് നീര്

കരളിലൂടെയുള്ള രക്തചംക്രമണം തടസ്സപ്പെടുന്നതു മൂലം വയറ്റിൽ നീർക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്.

ചൊറിച്ചിൽ

കരൾ പ്രവർത്തനരഹിതമാകുന്നതിനാൽ ബൈൽ സോൾട്ട് തൊലിക്കടിയിൽ അടിയുന്നതു മൂലം ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം.

മൂത്രത്തിന് നിറം മാറ്റം

ബിലിറൂബിന്‍റെ സാനിധ്യം മൂലം മൂത്രം കടും മഞ്ഞ നിറമാകുന്നതും ആമാശയിൽ വേണ്ടത്ര ബൈൽ എത്താത്തതു മൂലം മലത്തിന്‍റെ നിറത്തിലും വ്യത്യാസമുണ്ടായിരിക്കും.

Trending

No stories found.

Latest News

No stories found.