ലുലു ഓണ്‍ സെയിലിന് വ്യാഴാഴ്ച തുടക്കം

പകുതി വിലയ്ക്ക് വിവിധ ഉത്പന്നങ്ങളുമായി ഷോപ്പിങ് ഉത്സവം
Lulu Hypermarket
Lulu HypermarketRepresentative image
Updated on

കൊച്ചി: ഉത്സവപ്രതിച്ഛായ തീര്‍ത്ത് ജനസാഗരത്തെ സാക്ഷിയാക്കി കൊച്ചിയുടെ ഷോപ്പിങ് ഉത്സവത്തിന് വിളംബരമായി. നടന്‍ സിദ്ദിഖും വിജയ് ബാബുവും ചേര്‍ന്ന് ലുലു ഓണ്‍ സെയിലിന്‍റെ വിളബരം പെരുമ്പറ മുഴക്കി ജനങ്ങളെ അറിയിച്ചു.

പകുതി വിലയ്ക്ക് വിവിധ ഉത്പന്നങ്ങളുമായി ഷോപ്പിങ് ഉത്സവമാണ് നാളെ മുതല്‍ ഞയറാഴ്ച വരെ ലുലുവില്‍ നടക്കുന്നത്. രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 2 വരെ ലുലു സ്റ്റോറുകളും തുറന്നുപ്രവര്‍ത്തിക്കും. ആറാം തിയതി മുതല്‍ ഓഫര്‍ അവസാനിക്കുന്ന എട്ടാം തിയതി രാവിലെ 2 മണി വരെ നോണ്‍ സ്റ്റോപ്പ് 41 മണിക്കൂര്‍ ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്.

ഫ്ളാറ്റ് 50 സെയിലിന്‍റെ ഭാഗമായി ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍ വമ്പന്‍ കിഴിവിലാണ് ജനങ്ങള്‍ക്ക് ലഭിക്കുക. ഡിസ്കൗണ്ട് മേള തന്നെയാണ് ഈ നാല് ദിവസങ്ങളിലും ലുലുവില്‍. എന്‍ഡ് ഒഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായാണ് ഈ ഷോപ്പിങ് മാമാങ്കം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെയുണ്ടാകും. ജനുവരി 1 മുതല്‍ 21 വരെയുള്ള എന്‍ഡ് ഒഫ് സീസണ്‍ സെയിലില്‍, നിരവധി ബ്രാന്‍ഡുകളാണ് ഭാഗമാകുന്നത്.

ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജെറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ട് ലുലു കണക്റ്റും, ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സജ്ജമാണ്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വമ്പന്‍ വിലക്കുറവില്‍ ലഭ്യമാകും.

മികച്ച ഓഫറുകളോടെ ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ ആകര്‍ഷകമായ കലക്ഷനുകളുമായി ലുലു സെലിബ്രേറ്റും തയാറാണ്. ലുലുവിന്‍റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓര്‍ഡുകള്‍ ലഭ്യമാണ്. ഫണ്‍ടൂറയിലും മികച്ച ഓഫറുകള്‍ കാത്തിരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.