ലുലു വെഡ്ഡിങ് ഉത്സവ് ഫെബ്രുവരി നാല് വരെ

വിവാഹ സ്വപ്നങ്ങൾക്ക് പുതുജീവൻ: കൊച്ചി ലുലു മാളിൽ വെഡ്ഡിങ് എക്സ്പോ
ലുലു വെഡ്ഡിങ് ഉത്സവ് ഫെബ്രുവരി നാല് വരെ
ലുലു വെഡ്ഡിങ് ഉത്സവ് ലോഗോ പ്രകാശനം നമിത പ്രമോദ്, മാളവിക മേനോന്‍, ദേവിക സഞ്ജയ്, മുബിന്‍ റാഫി എന്നിവര്‍ നിര്‍വഹിക്കുന്നു.
Updated on

കൊച്ചി: ലോകത്തെ മാറുന്ന വെഡ്ഡിങ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിങ് ഉത്സവ് രണ്ടാം സീസൺ ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ കൊച്ചി ലുലു മാളില്‍. സിനിമാതാരങ്ങളായ നമിത പ്രമോദ്, മാളവിക മേനോന്‍, ദേവിക സഞ്ജയ്, മുബിന്‍ റാഫി എന്നിവര്‍ ചേര്‍ന്ന് ലുലു വെഡ്ഡിങ് ഉത്സവ് 2024 ലോഗോ പ്രകാശനം ചെയ്തു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ മെഗാ എക്സ്പോ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിങ് എക്സ്പോയാണ്. വിവാഹത്തിന്‍റെ ലൊക്കേഷന്‍, സാരി, പൂക്കള്‍, ഡെക്കറേഷന്‍ തുടങ്ങി വെഡ്ഡിങ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്നുവെന്നതാണ് വെഡ്ഡിങ് ഉത്സവിനെ ശ്രദ്ധേയമാക്കുന്നത്.

വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടൊഗ്രഫി, വിഡിയൊഗ്രഫി, കാറ്ററിങ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിങ് ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധു-വരുന്മാര്‍ക്ക് വെഡ്ഡിങ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിക്കാനും സൗകര്യമുണ്ടാകും.

ഫെബ്രുവരി 3, 4 തീയതികളില്‍ വെഡ്ഡിങ് റാംപ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍, പ്രമുഖ മോഡലുകള്‍ ഉള്‍പ്പെടെ റാംപിലെത്തും. ലുലു വെഡ്ഡിങ് ഉത്സവിനോടനുബന്ധിച്ച് മാളില്‍ അഞ്ച് ദിവസങ്ങളിലും കലാപരിപാടികളും നടക്കും.

Trending

No stories found.

Latest News

No stories found.