ചേരുവകൾ:
ഇഞ്ചി
നാരങ്ങ
കറുവപ്പട്ട
ജീരകം
തേൻ
മഞ്ഞൾപ്പൊടി
തയാറാക്കുന്ന വിധം
കല്ലില്‍ വച്ച് നന്നായി ചതച്ച ഇഞ്ചിയൂടെ കൂടെ നാരങ്ങയും കറുവപ്പട്ടയും ജീരകവും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേർത്ത് തിളപ്പിക്കണം. പാനീയം പകുതിയാകുന്നതു വരെ ചെറുചൂടിൽ തിളപ്പിച്ച് വറ്റിച്ചെടുക്കണം. ശേഷം തണുക്കാൻ വയ്ക്കുക.
കഴിക്കുന്ന വിധം
പാനീയം തണുത്ത ശേഷം ഒരു ഗ്ലാസില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ഇട്ട് അതിലേക്ക് അരിച്ച് ഒഴിക്കുക. അല്‍പ്പം തേനും കൂടി ചേര്‍ത്ത് കുടിക്കാം.
കഴിക്കേണ്ട സമയം
രാവിലെ വെറുംവയറ്റിലാണ് ഈ പാനീയം കുടിക്കേണ്ടത്. ഇതു കഴിഞ്ഞ് 30 മുതൽ 60 മിനിറ്റ് വരെ കഴിഞ്ഞേ മറ്റെന്തെങ്കിലും കഴിക്കാൻ പാടുള്ളൂ.
മുൻകരുതൽ
ചിലര്‍ക്ക് ഈ പാനീയം അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഈ പാനീയം കഴിക്കും മുന്‍പ് ഡോക്‌റ്ററുടെ ഉപദേശം തേടിയിരിക്കണം.
ഇഞ്ചി, ജീരകം മാജിക് ഫോർമുല
ഗ്യാസ് ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി. ഭക്ഷണത്തിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിക്കുന്നത് വായുകോപത്തെ ചെറുക്കും.
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ദിവസവും ഇഞ്ചി കഴിക്കുന്നത് ശരീര ഭാരവും കുറയ്ക്കും.
അതേസമയം, എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഡോക്റ്ററുടെ അനുവാദത്തോടെ മാത്രമായിരിക്കണം.
ജീരകത്തിനും ഔഷധഗുണം ഏറെയുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പല ഘടകങ്ങളും ജീരകത്തിലുണ്ട്.