വയലിനില്‍ വിസ്മയം തീര്‍ത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനി

വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിനില്‍ ലണ്ടനിലെ ട്രിനിറ്റി കോളെജില്‍ നിന്നു ഫെലോഷിപ്പ്
മാതാപിതാക്കളോടൊപ്പം മാർട്ടിന | Martina with her parents
മാതാപിതാക്കളോടൊപ്പം മാർട്ടിന | Martina with her parents
Updated on

ഡിനോ കൈനാടത്ത്

കൊടകര: വയലിനില്‍ വിസ്മയം തീര്‍ത്ത് ഒരു കൊച്ചു കലാകാരി സംഗീതലോകത്തേക്ക്. തൃശൂര്‍ സ്വദേശി മാര്‍ട്ടിനയാണ് വയലിനില്‍ വിസ്മയം തീര്‍ത്ത് സംഗീത ലോകത്ത് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. തൃശൂര്‍ വിജയമാത സിഎംഐ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ മിടുക്കിയെ തേടി ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.

വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിനില്‍ ലണ്ടനിലെ ട്രിനിറ്റി കോളെജില്‍ നിന്നു ഫെലോഷിപ്പ് നേടിയതാണ് ഒടുവിലത്തെ നേട്ടം. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഏക വ്യക്തിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് കൊച്ചു മാര്‍ട്ടിന. ലണ്ടനിലെ ട്രിനിറ്റി കോളെജില്‍ നിന്ന് വയലിനിലെ എട്ട് ഗ്രേഡുകളും പൂര്‍ത്തിയാക്കി രണ്ട് ഡിപ്ലോമകള്‍ ഡിസ്റ്റിങ്ഷന്‍ മാര്‍ക്കോടെ പാസായ ഇന്ത്യയിലെ പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും കൂടി ഈ വയലിനിസ്റ്റിനുണ്ട്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറോളം പേര്‍ പങ്കെടുത്ത ഓള്‍ ഇന്ത്യന്‍ കോണ്‍ബ്രിയോ സീനിയര്‍ വയലിന്‍ മത്സരത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ ഈ മിടുക്കിക്കായി. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയ കല്ലംപ്ലാക്കന്‍ ചാള്‍സിന്‍റെ മകളാണ് മാര്‍ട്ടിന. കണ്ണൂര്‍ രാഗം സ്‌കൂള്‍ ഓഫ് വെസ്റ്റേണ്‍ മ്യൂസിക്കില്‍ ഫിലിപ്പ് ഫെര്‍ണാണ്ടസിന്‍റെ കീഴിലായിരുന്നു പഠനം ആരംഭിച്ചത്. തുടര്‍ന്ന് പഠനത്തിന്‍റെ ഭാഗമായി തൃശൂരിലേക്ക് മാറി താമസിക്കുകയായിരുന്നു.

തൃശൂര്‍ ചേതന മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഫാ തോമസ് ചക്കാലമറ്റത്തിന്‍റെ കീഴില്‍ മ്യൂസിക് പഠിക്കുന്നുണ്ട് ഈ മിടുക്കി. കൂടാതെ കരോള്‍ ജോര്‍ജിന്‍റെ കീഴില്‍ വയലിന്‍ പരിശീലനവും നടത്തുണ്ട്. പിതാവ് ചാള്‍സ് കീ ബോര്‍ഡ് വാദകനാണ്. വീട്ടമ്മയായ ഷൈനിയാണ് മാതാവ്. ഇതിനോടകം തന്നെ നിരവധി ചാനലുകളിലൂടെയും സ്റ്റേജ് ഷോകളിലുടെയും മാര്‍ട്ടിനയുടെ സംഗീതം നിരവധി പേരാണ് ആസ്വദിച്ച് കഴിഞ്ഞത്.

Trending

No stories found.

Latest News

No stories found.