കാർത്തുമ്പി കുട: അട്ടപ്പാടിയിലെ സ്ത്രീകൾക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ആദിവാസി സമൂഹം സംരംഭകത്വത്തിന്‍റെ മികച്ച മാതൃക സൃഷ്ടിച്ചുവെന്ന് വിശദീകരിക്കാനാണ് ഈ കുടകളെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശം നടത്തിയത്
Mann ki baat Karthumbi umbrella Attappadi
കാർത്തുമ്പി കുട: അട്ടപ്പാടിയിലെ സ്ത്രീകൾക്ക് പ്രധാനമന്ത്രിയുടെ അനുമോദനം
Updated on

ന്യൂഡൽഹി: മൂന്നാം തവണ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ മൻ കി ബാത്തിൽ അട്ടപ്പാടിയിലെ ആദിവാസി വനിതകളുടെ കുടനിർമാണം പരാമർശിച്ച് നരേന്ദ്ര മോദി. ആദിവാസി സമൂഹം സംരംഭകത്വത്തിന്‍റെ മികച്ച മാതൃക സൃഷ്ടിച്ചുവെന്ന് വിശദീകരിക്കാനാണ് അട്ടപ്പാടിയിൽ നിർമിക്കുന്ന "കാർത്തുമ്പി' കുടകളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ ആരംഭിച്ചു. മഴക്കാലത്താണ് എല്ലാവരും വീടുകളിൽ കുട തിരയുന്നത്. ഇന്നു ഞാന്‍ പറയുന്നത് കേരളത്തിലുണ്ടാക്കുന്ന പ്രത്യേകതരം കുടയെക്കുറിച്ചാണ്.

കേരള സംസ്‌കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രധാന ഭാഗമാണ് കുടകള്‍. എന്നാല്‍, ഞാന്‍ പറയുന്ന "കാര്‍ത്തുമ്പിക്കുട' അട്ടപ്പാടിയിയിലെ ആദിവാസി സഹോദരിമാരാണ് ഒരുക്കുന്നത്. രാജ്യത്തുടനീളം ആവശ്യക്കാരുള്ള ഈ കുട ഓൺലൈനിൽ ലഭിക്കും. "വട്ടലക്കി സഹകരണ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി'യുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിർമിക്കുന്നത്. നമ്മുടെ സ്ത്രീശക്തിയാണ് ഈ സഹകരണസംഘത്തെ നയിക്കുന്നത്. ഈ സൊസൈറ്റി ഒരു മുള കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

കുടകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുക മാത്രമല്ല, പാരമ്പര്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയാണ് അവരുടെ ലക്ഷ്യം. ഇന്ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്‌ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ് കാര്‍ത്തുമ്പി കുട. വോക്കല്‍ ഫൊര്‍ ലോക്കലിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്താണ്- മോദി ചോദിച്ചു.

മൂന്നാം തവണയും ഭരണത്തിലേറ്റിയതിൽ ജനങ്ങൾക്കു നന്ദി പറഞ്ഞ മോദി ഭരണഘടനയോടുള്ള വിശ്വാസം ഇന്ത്യൻ ജനത കാത്തുസൂക്ഷിച്ചെന്നും കൂട്ടിച്ചേർത്തു. അമ്മയോടുള്ള ആദരം പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ വൃക്ഷത്തൈ നടണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Trending

No stories found.

Latest News

No stories found.