കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് വിപണിയായ മീഷോ ആറ് മുതല്‍ മീഷോ മെഗാ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 14 ലക്ഷത്തിലധികം വില്‍പ്പനക്കാരിലൂടെ 12 കോടി ഉത്പന്നങ്ങള്‍ 30 വിഭാഗങ്ങളിലായി ലിസ്റ്റ് ചെയ്തിരിക്കുന്ന മീഷോ, ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് ഈ ഉത്സവ സീസണില്‍ താങ്ങാനാവുന്ന വിലയില്‍ വലിയൊരു നിര ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യമിട്ടാണ് മെഗാ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പേഴ്സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി, ഹോം ആന്‍ഡ് കിച്ചണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലും ഈ വര്‍ഷത്തിലും 100% വളര്‍ച്ച നേടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉത്സവ സീസണിനു മുമ്പായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരു ലോയല്‍റ്റി പ്രോഗ്രാമും മീഷോ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒരുപോലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഇതിന്‍റെ രൂപകല്‍പ്പന. ഉത്സവ സീസണില്‍ മുഴുവന്‍ തടസമില്ലാതെ ഷോപ്പിങ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ലോയല്‍റ്റി പ്രോഗ്രാം മീഷോയുടെ വൈവിധ്യമാര്‍ന്ന ഉത്പന്ന നിരകളുമായി ഇടപഴകാന്‍ ഉപയോക്താക്കളെ സഹായിക്കും.
ഇതിനു പുറമേ മീഷോ ഗോള്‍ഡ് എന്ന പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. എത്നിക് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഹോം ആന്‍ഡ് കിച്ചണ്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി വിശ്വസിക്കാവുന്ന നിലവാരമുള്ള ഉത്പന്നങ്ങളുടെ വലിയ സെലക്ഷനാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും ലഭ്യതയുടെയും അടിസ്ഥാനത്തില്‍ വളരെ ശ്രദ്ധാപൂര്‍വം രൂപം നല്‍കിയിരിക്കുന്ന ഉത്പന്ന നിരയാണിത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി രണ്ട് ലക്ഷത്തോളം വില്‍പ്പനക്കാരാണ് മീഷോയില്‍ പുതുതായി ചേര്‍ന്നത്. മീഷോ അടുത്തിടെ ബ്രാന്‍ഡഡ് മേഖലയിലേക്കും പ്രവേശിച്ചിരുന്നു. നിലവില്‍ മീഷോ മാള്‍ 400ലധികം ബ്രാന്‍ഡുകളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്ന് മീഷോ ഗ്രോത്ത് സിഎക്സ്ഒ മേഘാ അഗര്‍വാള്‍ പറഞ്ഞു.