ലോകസുന്ദരി മത്സരം 27 വ​ർ​ഷ​ത്തി​നു​ശേ​ഷം വീണ്ടും ഇന്ത്യയിലേക്ക്

1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം.
ലോകസുന്ദരി മത്സരം 27 വ​ർ​ഷ​ത്തി​നു​ശേ​ഷം വീണ്ടും ഇന്ത്യയിലേക്ക്
Updated on

ന്യൂ​ഡ​ൽ​ഹി: ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക്. എ​ഴു​പ​ത്തൊ​ന്നാം ലോ​സു​ന്ദ​രി മ​ത്സ​ര​മാ​ണ് ഈ ​വ​ർ​ഷം രാ​ജ്യ​ത്തു ന​ട​ക്കു​ക. ന​വം​ബ​റി​ലാ​കും പ​രി​പാ​ടി. 1996ലാ​യി​രു​ന്നു ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നു വേ​ദി​യാ​യ​ത്. അ​ന്നു ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മ​ത്സ​രം.

130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​രു മാ​സം നീ​ളു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു മി​സ് വേ​ൾ​ഡ് ഓ​ർ​ഗ​വൈ​സേ​ഷ​ൻ സി​ഇ​ഒ​യും ചെ​യ​ർ​പെ​ഴ്സ​ണു​മാ​യ ജൂ​ലി​യ മോ​ർ​ലി. മി​സ് വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റേ​തി​നു സ​മാ​ന​മാ​യ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഈ "​മ​നോ​ഹ​ര രാ​ജ്യ​ത്തു വ​ച്ചു ത​ന്‍റെ കി​രീ​ടം കൈ​മാ​റു​ന്ന​തി​ൽ ആ​വേ​ശം തോ​ന്നു​ന്നു​വെ​ന്ന് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്ത്യ​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ ലോ​ക​സു​ന്ദ​രി, പോ​ള​ണ്ടി​ന്‍റെ ക​രോ​ലി​ന ബി​യ​ലാ​വ്‌​സ്ക പ​റ​ഞ്ഞു. ഇ​ത്ത​വ​ണ മി​സ് ഇ​ന്ത്യ സി​നി ഷെ​ട്ടി​യാ​ണ് ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ഏ​ഴു പ​തി​റ്റാ​ണ്ടി​ലെ​ത്തി​യ ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​ൽ ആ​റു ത​വ​ണ​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്. 1966ൽ ​റീ​ത്ത ഫാ​രി​യ​യാ​യി​രു​ന്നു ആ​ദ്യ വി​ജ​യി. ഐ​ശ്വ​ര്യ റാ​യ് (1994), ഡ​യാ​ന ഹെ​യ്ഡ​ൻ (1997), യു​ക്ത മു​ഖി (1999), പ്രി​യ​ങ്ക ചോ​പ്ര (2000), മാ​നു​ഷി ചി​ല്ലാ​ർ (2017) എ​ന്നി​വ​രാ​ണ് റീ​ത്ത​യെ കൂ​ടാ​തെ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യ​ലെ​ത്തി​ച്ച​ത്.

Trending

No stories found.

Latest News

No stories found.