വേനല്‍ക്കാല ഷെഡ്യൂള്‍: തിരുവനന്തപുരത്തുനിന്ന് വിമാന സർവീസുകൾ വർധിപ്പിച്ചു

ഈ മാസം 31 മുതല്‍ ഒക്റ്റോബര്‍ 24 വരെ ആകെ 716 പ്രതിവാര സര്‍വീസുകളാണ് നടത്തുക. നിലവില്‍ ഇത് 612 ആണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
Updated on

തിരുവനന്തപുരം: കഴിഞ്ഞ വിന്‍റര്‍ ഷെഡ്യൂളിനേക്കാള്‍ 17% കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകളുമായി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ഒക്റ്റോബര്‍ 24 വരെ ആകെ 716 പ്രതിവാര സര്‍വീസുകളാണ് നടത്തുക. നിലവില്‍ ഇത് 612 ആണ്.

മാലദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഷെഡ്യൂളിലുണ്ടാകും. ഇത് ഏപ്രിലില്‍ തുടങ്ങും. ബംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും അബുദാബി, ദമാം, കുവൈറ്റ്, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ അന്താരാഷ്‌ട്ര സര്‍വീസുകളും തുടങ്ങും. നിലവിലുള്ള 268 അന്താരാഷ്‌ട്ര പ്രതിവാര സര്‍വീസുകള്‍ വേനല്‍ക്കാലത്ത് 324 ആയി വർധിപ്പിക്കും.

തിരുവനന്തപുരം: അബുദാബി- 96, ഷാര്‍ജ- 56, മസ്കറ്റ്- 28, ദുബായ്- 28, ദോഹ- 22, ബഹ്‌റിന്‍- 18, ക്വാലാലംപൂര്‍- 16, ദമാം- 14, സിംഗപ്പൂര്‍- 14, കൊളംബോ- 10, കുവൈറ്റ്- 10, മാലദ്വീപ്- 8, ഹനിമാധൂ- 4 എന്നിവയാണവ. ആഭ്യന്തര സര്‍വീസുകള്‍ 344ല്‍ നിന്ന് 14% വർധനയോടെ 392 ആകും. തിരുവനന്തപുരം: ബംഗളൂരു- 140, ന്യൂഡല്‍ഹി- 70, മുംബൈ- 70, ഹൈദരാബാദ്- 56, ചെന്നൈ- 42, കൊച്ചി- 14 എന്നിവയാണ് ആഭ്യന്തര സര്‍വീസുകള്‍. ബംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 10 ആക്കും.‌

Trending

No stories found.

Latest News

No stories found.