മൂന്നാറിൽ തിരക്കേറുന്നു; ഗതാഗതക്കുരുക്കും മുറുകുന്നു

മധ്യവേനൽ അവധി ആരംഭിച്ചിട്ടും മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിൽ ആളുകളെത്താത്ത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു
Traffic congestion in Munnar
Traffic congestion in MunnarFile
Updated on

മൂന്നാർ: ലോക്സഭാ തെരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. മധ്യവേനൽ അവധി ആരംഭിച്ചിട്ടും മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിൽ ആളുകളെത്താത്ത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തിതുടങ്ങി.

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. മൂന്നാർ ടൗൺ, പഴയ മൂന്നാർ, മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, ഗാർഡൻ, കുണ്ടള എന്നീ കേന്ദ്രങ്ങളിലെല്ലാം സീസണിൽ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി സന്ദർശനത്തിനെത്താറുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ സഞ്ചാരികൾ ഇവിടങ്ങളിലേക്ക് എത്തിത്തുടങ്ങി.

മലയാളികൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരും മൂന്നാർ സന്ദർശനത്തിന് എത്തുന്നുണ്ട്. അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ മേഖലയിൽ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. ഇതോടെ കുരുക്ക് ഒഴിവാക്കാൻ പൊലീസ് ക്രമീകരണങ്ങളും ഏർപ്പെടുത്തി.

പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനുവേണ്ടി സബ്ഡിവിഷനിലെ മറ്റ് സ്റ്റേഷനുകളിൽനിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറിൽ നിയമിക്കുക. ക്യാംപിൽനിന്നു പൊലീസുകാരെ കൂടുതൽ വിട്ടുകിട്ടുന്നതിനായി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുമെന്നും ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റും മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചിരുന്നു. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് ഏപ്രിൽ ആദ്യവാരം തന്നെ സഞ്ചാരികൾ മുറികൾ മുൻകൂറായി ബുക്ക് ചെയ്യുമായിരുന്നെങ്കിലും ഇത്തവണ അത് ഉണ്ടായിരുന്നില്ല.

Trending

No stories found.

Latest News

No stories found.