അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കുന്നതിന് ബദാമുകള്‍ സഹായിക്കുമെന്ന് പുതിയ പഠനം

12 മാസം നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടാണ് അമെരിക്കന്‍ ജേണല്‍ ഒഫ് ക്ലിനിക്കല്‍ ന്യൂട്രീഷണില്‍ പ്രസിദ്ധീകരിച്ചത്.
അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കുന്നതിന് ബദാമുകള്‍ സഹായിക്കുമെന്ന് പുതിയ പഠനം
Updated on

ബദാമുകള്‍ ലഘുഭക്ഷണമായി ഉപയോഗിക്കുന്നത്, ഭക്ഷണക്രമത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തി ശരീരഭാര പരിപാലനത്തെ സഹായിക്കുമെന്ന് പുതിയ ഗവേഷണ പഠനം. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടിയുള്ള മുതിര്‍ന്ന വ്യക്തികളില്‍ കലോറി കുറഞ്ഞ ഭക്ഷണം എന്ന നിലയില്‍ ശരീരഭാരം കുറയ്ക്കാനും ഇത് പിന്തുണയ്ക്കുമെന്നും ഒബേസിറ്റി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആല്‍മണ്ട് ബോര്‍ഡ് ഒഫ് കാലിഫോര്‍ണിയ ഫണ്ട് ചെയ്ത ആദ്യ പഠനത്തിനായി 1-9 മാസത്തോളം അമിതഭാരമുള്ള 25-65 വയസിനിടയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവരെയാണ് നിരീക്ഷിച്ചത്. ശരീരഭാരം പരിപാലിക്കാനുള്ള ഭക്ഷണ പദ്ധതിയിലേക്ക് ബദാമുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഭാരം കുറയല്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അത് ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭക്ഷണക്രമമായി തന്നെ മാറുകയും ചെയ്യുമെന്നാണ് കാട്ടിത്തരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഒഫ് സൗത്ത് ഓസ്ട്രേലിയയിലെ അലയന്‍സ് ഫോര്‍ റിസര്‍ച്ച് ആൻഡ് എക്സര്‍സൈസ്, ന്യൂട്രീഷന്‍ ആൻഡ് ആക്റ്റിവിറ്റിയുടെ ഡയറക്റ്ററും പ്രൊഫസര്‍ ഒഫ് ഹ്യൂമന്‍ ന്യൂട്രീഷണുമായ ഡോ. അലിസണ്‍ കോട്സ് പറഞ്ഞു.

12 മാസം നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടാണ് അമെരിക്കന്‍ ജേണല്‍ ഒഫ് ക്ലിനിക്കല്‍ ന്യൂട്രീഷണില്‍ പ്രസിദ്ധീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ലഘുഭക്ഷണം എന്ന നിലയില്‍ ബദാമുകള്‍ കഴിച്ചപ്പോള്‍, പതിവായി ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന എന്നാല്‍ പൊണ്ണത്തടിയില്ലാത്ത ആരോഗ്യവാന്മാരായ മുതിര്‍ന്ന വ്യക്തികളില്‍ ഭാരം വര്‍ധിപ്പിക്കാതെ തന്നെ മൊത്തത്തിലുള്ള ഭക്ഷണക്രമത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തിയെന്ന് കണ്ടെത്തിയതായി ഈ പഠനം വ്യക്തമാക്കുന്നു. പതിവായി ബദാമുകള്‍ കഴിക്കുന്നത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ രണ്ട് പഠനങ്ങളെന്ന് ന്യൂട്രീഷന്‍ ആൻഡ് വെല്‍നസ് കണ്‍സള്‍ട്ടന്‍റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു.

Trending

No stories found.

Latest News

No stories found.