സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

''കീടനാശിനി കലർത്തുന്നു എന്ന പ്രചരണം മസാലക്കൂട്ടുകൾക്കും മറ്റുമുള്ള വലിയ വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയാക്കും''
No pesticides in spices, claims traders body
സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റRepresentative image
Updated on

മട്ടാഞ്ചേരി: സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി കലർത്തുന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഇഥിലിൻ ഓക്സൈഡ് (ഇടിഒ) ഒരു കീടനാശിനിയല്ലെന്നും ഇന്ത്യ പെപ്പർ ആൻ്റ് സ്പൈസ് ട്രേഡ് അസോസിയേഷൻ (ഇപ്സ്റ്റ) സെക്രട്ടറി രാജേഷ് ചാണ്ഡെ.

കീടനാശിനി കലർത്തുന്നു എന്ന പ്രചരണം മസാലക്കൂട്ടുകൾക്കും മറ്റുമുള്ള വലിയ വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ഭക്ഷ്യോത്പന്നങ്ങളിലെ മൈക്രോബിയൽ ഘടകങ്ങളെ വന്ധ്യംകരിക്കുന്ന ഒരു ഏജന്‍റ് മാത്രമാണ് ഇടിഒ. പല വികസിത രാജ്യങ്ങളിലും ഇടിഒ വലിയ തോതിൽ അനുവദനീയമാണ്.

സുഗന്ധവ്യജ്ഞനങ്ങളിലെ നിറം, ഗന്ധം, രുചി, പ്രകൃതിദത്ത എണ്ണകൾ എന്നിവ നിലനിർത്താനും സൂഷ്മാണുക്കളെ നിർമാർജനം ചെയ്യാനും ഇടിഒ ആവശ്യമാണ്. ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യമനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങളിൽ ഇടിഒ സ്റ്റെറിലൈസേഷൻ അനുവദിക്കണമെന്നും ഇപ്സ്റ്റ സെക്രട്ടറി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സ്പൈസസ് ബോർഡ്, എഫ്എസ്എസ്എഐ, ട്രേഡേഴ്സ് അസോസിയേഷനുകൾ, മറ്റ് ഏജൻസികൾ എന്നിവ ഒരുമിച്ചു നിൽക്കണമെന്നും ഇപ്സ്റ്റ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.