ലുലു മാൾ വാർഷികത്തിന് വമ്പൻ ഓഫറുകളും സമ്മാനങ്ങളും

പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിങ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളും 16 രാവിലെ മുതല്‍ 17 രാത്രി വരെ 50% ഇളവില്‍ മിഡ്നൈറ്റ് ഷോപ്പിങ്ങുമാണ് ഒരുക്കിയിരിക്കുന്നത്
Lulu Mall, Thiruvananthapuram
Lulu Mall, Thiruvananthapuram
Updated on

തിരുവനന്തപുരം: രണ്ട് വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപയോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി തിരുവനന്തപുരം ലുലു മാള്‍. ലുലു ടൂ ഗുഡ്, ടൂ ഇയര്‍ ആനിവേഴ്സറി ബൊണാന്‍സ എന്നിങ്ങനെ മാളില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതികള്‍.

പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിങ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളും 16 രാവിലെ മുതല്‍ 17 രാത്രി വരെ 50% ഇളവില്‍ മിഡ്നൈറ്റ് ഷോപ്പിങ്ങുമാണ് ഒരുക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്ന ടൂ ഇയര്‍ ആനിവേഴ്സറി ബൊണാന്‍സയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കണക്റ്റ്, ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്ന് കുറഞ്ഞത് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാളിലെ ലുലു ഷോപ്പുകളില്‍ നിന്ന് സൗജന്യ ഷോപ്പിങ് നടത്താം.

വിജയികള്‍ക്ക് ഒരു വര്‍ഷത്തില്‍ ഓരോ മാസവും 10,000 രൂപയുടെ ഷോപ്പിങ്ങാണ് നടത്താന്‍ കഴിയുക. 16നും 31നുമിടയില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. ഇതിനുപുറമെ ഇതേകാലയളവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്റ്റ് എന്നീ ലുലു ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സ്വര്‍ണനാണയങ്ങള്‍, ടിവി അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

ലുലു ടൂ ഗുഡ് എന്ന പേരിലുള്ള രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലൈഫ് മാറ്റിമറിയ്ക്കാം ബംപര്‍ ഓഫറിനും മാളില്‍ തുടക്കമായി. ജനുവരി 14 വരെ മാളിലെ ഏത് ഷോപ്പില്‍ നിന്നും 3000 രൂപയ്ക്ക് ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ബംപര്‍ വിജയിക്ക് എസ്‌യുവി കാര്‍, സ്കൂട്ടര്‍, ഹോം അപ്ലയന്‍സ്, ഫര്‍ണീച്ചര്‍ അടക്കം വീട്ടിലേക്ക് ആവശ്യമായ എല്ലാം സമ്മാനമായി ലഭിക്കുമെന്നതാണ് ലൈഫ് മാറ്റി മറിയ്ക്കാം പദ്ധതിയുടെ പ്രത്യേകത.

Trending

No stories found.

Latest News

No stories found.