ഓരോ ദിവസവും പൂവ് പറിക്കുമ്പോൾ നാളേക്കു ധാരാളം പൂവ് പൊലിക്കട്ടെ എന്നുള്ള ആശംസ നിറഞ്ഞ പാട്ടുകളാണ് പൂപ്പൊലിപ്പാട്ടുകൾ. കേരളത്തിലെ പരമ്പരാഗതമായ ചില ഓണപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളും പരിചയപ്പെടാം...
ആരാനുമല്ല കൂരാനുമല്ല
ആന പോകുന്ന പൂമരത്തിന്‍റെ
ചോടെ പോകുന്നതാരെടാ
ആരാനുമല്ല കൂരാനുമല്ല
കുറ്റിക്കാട്ടുണ്ണി തേവർ
പന്നിവാലിന്മേൽ തൊങ്ങലും കെട്ടി
പരിശേലോടുന്ന മാധവാ
എരഞ്ഞിക്കോട്ടുണ്ണി തിരിയെ പോകുമ്പം
നാരിമാർക്കൊക്കെ പൂപ്പൊലി
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്‌ക്കൊരുവട്ടിപ്പൂതരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി
പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ?
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്‌ക്കൊരുവട്ടിപ്പൂ തരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി
പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ?
പൂവായ പൂവെല്ലാം - പിള്ളേരറുത്തൂ
പൂവാംകുരുന്നില - ഞാനുമറുത്തു
പിള്ളേരുടെ പൂവെല്ലാം - കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം - മിന്നിത്തെളിഞ്ഞേ.
അപ്പന്‍റെ മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പകൊണ്ടമ്പതു തോണിയും കുത്തി
തോണിക്കിളം തല ചുക്കാനും വച്ചു
ചുക്കോനെടുത്തൊരു വാഴമേൽ ചാരി
വാഴ കുലച്ചങ്ങ് തെക്കോട്ടു വീണു
തെക്കേലെ തമ്പുരാൻ കുലയും കൊണ്ടോടി
പൂവേ പൊലി - പൂവേ പൊലി -
പൂവേ പൊലി പൂവേ
തൃക്കാക്കരപ്പനൊരു വിഡ്ഢിത്തം പറ്റി
പൂവമ്പഴം തിന്നിട്ട് പല്ലൊന്നു പോയി
ഏട്ടത്തല തിന്നിട്ട് പല്ലൊന്നു പൊട്ടി
പൂവേ പൊലി പൂവേ പൊലി പൂങ്കാവിലമ്മേ
ഊഞ്ഞാലോ ചക്കിയമ്മ
ഊഞ്ഞാലോ ചക്കിയമ്മ
മുട്ടയിട്ടു - കുഞ്ഞുകൊത്തി
തോടടപ്പാൻ - കതൈവെട്ടി
കതൈപ്പൂവേ - കൊടിയേറ്റ്
എന്തു കൊടി? - വെറ്റക്കൊടി
എന്തു വെറ്റ? - കണ്ണുവെറ്റ
എന്തു കൺൺ? - ആനക്കൺൺ
എന്താന? - കുഴിയാന
എന്തു കുഴി? - ചേമ്പിൻ കുഴി
എന്തു ചേമ്പ്? - വെട്ടുചേമ്പ്
എന്തു വെട്ട്? - കല്ലുവെട്ട്
എന്തു കല്ല്? - പൊൻകല്ല്
എന്തു പൊന്ന്? - കാക്കപ്പൊന്ന്
പൊന്നെടുപ്പാൻ - കതൈവെട്ടി
കതൈക്കാട്ടിൽ - പൂ കിടന്നു
പൂവെടുപ്പാൻ - പൂവിളിച്ചു
പൊന്നുമോൾക്ക് - മിന്നുകെട്ടാൻ
പൊൻപണിക്കൻ - താലിതന്നു
പൊൻവിളക്കും - കൊളുത്തിവച്ച്
നിഴലിടാതെ - താലികെട്ടി.
ഊഞ്ഞാലാടാൻ വാടീ പെണ്ണെ
നല്ല പെണ്ണേ തങ്കക്കൊടി
എനിക്കെന്‍റെ കാൽ കുഴഞ്ഞ്
ഒരടിയും നടക്കാൻ മേലേ
എനിക്കിരിക്കും കിഴക്കഞ്ചേല
എടുത്തുടനേ കൊടുക്കിനമ്മേ
ഇനിയെങ്കിലും വാടീ പെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടി.
ഒന്നാനാം കൊച്ചുതുമ്പീ...
ഒന്നാനാം കൊച്ചുതുമ്പി
എന്‍റെ കൂടെ പോരുമോ നീ?
നിന്‍റെ കൂടെ പോന്നാലേ
എന്തെല്ലാം തരുമെനിക്ക്
കുളിപ്പാനായ് കുളം തരുവേൻ
കളിപ്പാനായ് കളം തരുവേൻ
ഇട്ടിരിപ്പാൻ പൊന്തടുക്ക്
ഇട്ടുണ്ണാൻ പൊന്തളിക
കകൈഴുകാൻ വെള്ളിക്കിണ്ടി
കതൈോർത്താൻ പുള്ളിപ്പട്ട്
ഒന്നാനാം കൊച്ചുതുമ്പീ...
ഒന്നാം തുമ്പിയും അവൾ പെറ്റ മക്കളും
പോക നടപ്പറ തുമ്പിതുള്ളാൻ
തുമ്പേലിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽമാല പൊൻമാല
... ... ...
പത്താം തുമ്പിയും അവൾ പെറ്റ മക്കളും
പോക നടപ്പറ തുമ്പിതുള്ളാൻ
തുമ്പേലിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽമാല പൊൻമാല
(ഒന്നു മുതൽ പത്തു വരെ തുടർച്ചയായി പാടണം)