എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സമയക്രമത്തിൽ പുതിയ സ്പെഷ്യൽ ട്രെയിൻ

എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക സ്റ്റോപ്പുകൾ
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സമയക്രമത്തിൽ പുതിയ സ്പെഷ്യൽ ട്രെയിൻ Onam special train in place of Ernakulam - Bengaluru vande bharat
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സമയക്രമത്തിൽ പുതിയ സ്പെഷ്യൽ ട്രെയിൻRepresentative image
Updated on

കൊച്ചി: സർവീസ് നിർത്തിയ എറണാകുളം - ബെംഗളൂരു വന്ദേ ഭാരതിന്‍റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. 13 ഗരീബ് രഥ് കോച്ചുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് 12.40തിന് എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന എറണാകുളം-യെലഹങ്ക ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ (06101) തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യെലഹങ്കയിലെത്തും. പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും.

എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

ഒരു മാസത്തെ സർവീസിനു ശേഷമാണ് എറണാകുളം – ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് നിർത്തലാക്കിയത്. ജൂലൈ 31 ന് ആരംഭിച്ച സർവീസ് ഓഗസ്റ്റ് 26 നാണ് അവസാന സർവീസ് നടത്തിയത്. വരുമാനമുണ്ടെങ്കിൽ സർവീസ് നീട്ടാമെന്ന റെയിൽവേ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഓണത്തിന് മുന്നോടിയായി സർവീസ് നിർത്തിയത് ബെംഗളൂരു മലയാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.