ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിക്കാൻ പറ്റുമോ? അതും 40 ദിവസമൊക്കെ!!

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയാണ് താൻ അഞ്ചാഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ചതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ അവകാശവാദം ഉന്നയിച്ചത്
only orange juice diet at 40 days
Only orange juice diet at 40 days
Updated on

നമുക്ക് എത്ര ഇഷ്ടപ്പെട്ട ഭക്ഷണമായാലും സ്ഥിരമായി കഴിക്കുന്നതിനോട് താത്പര്യം പുലർത്താത്തവരാണ് മിക്കവരും. മാത്രമല്ല ഒരേ പോലുള്ള ഭക്ഷണം ജീവിതകാലം മുഴുവനും കഴിക്കാനും സാധിക്കില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.

എന്നാൽ, അടുത്തിയ സമൂഹിക മാധ്യമത്തിൽ ഒരു വീഡിയോ വൈറലായി. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയാണ് താൻ അഞ്ചാഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ചതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. താൻ 40 ദിവസമായി ഓറഞ്ച് ജ്യൂസ് മാത്രമാണ് കഴിക്കുന്നതെന്നും ഇപ്പോഴാണ് താൻ കൂടുതൽ ആരോഗ്യവതിയായതെന്നും അവർ പറയുന്നു. തനിക്കൊപ്പം എപ്പോഴും ഒരു ജ്യൂസർ കൊണ്ടുപോകാറുണ്ടെന്നും ഇവർ പറയുന്നു. ഒരു ദിവസം 1.5 ലിറ്റർ വരെ ജ്യൂസാണത്രെ ആനി കുടിക്കുന്നത്.

ആനി ഓസ്ബോൺ
ആനി ഓസ്ബോൺ

ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴവർഗമാണെങ്കിലും, ഇത് മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ദീർഘകാലത്തേയ്ക്ക് ജ്യൂസ് മാത്രമുള്ള ഡയറ്റ് പിൻതുടരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ദീർഘമായ കാലയളവിൽ പഴങ്ങൾ മാത്രമുള്ള ഡയറ്റ് അവശ്യപോഷകാംശങ്ങളുടെ കുറവിന് കാരണമാവും. ചിലപ്പോൾ പ്രമേഹം, പോഷകാഹാരക്കുറവ് എന്നീ രോഗങ്ങൾ വന്നേക്കാം. വിചിത്രമായ ഡയറ്റുകൾക്ക് പ്രചാരം നൽകി ഇത്തരത്തിൽ നിരവധി ഇൻഫ്ളുവൻസർമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ അത് അനുകരിക്കുന്നത് ശരീരത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Trending

No stories found.

Latest News

No stories found.