റീന വർഗീസ് കണ്ണിമല
ചപ്പാത്തിയിൽ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് മത്തങ്ങ് ചപ്പാത്തി.
ആവശ്യമുള്ള ഘടകങ്ങൾ
മത്തങ്ങ വേവിച്ച് പേസ്റ്റാക്കിയത് :150 ഗ്രാം
ഗോതമ്പു പൊടി 250 ഗ്രാം.
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം: ഒന്നാം ചേരുവയിലേക്ക് മറ്റു ചേരുവകൾ ചേർത്തിളക്കുക.ചപ്പാത്തി പരുവമാകുമ്പോൾ ഉരുട്ടി മാറ്റി വയ്ക്കുക. അവയിൽ നിന്ന് ഓരോ നാരങ്ങ വലിപ്പമുള്ള ഉരുളകളാക്കി ചപ്പാത്തി പരത്തുന്നതു പോലെ പരത്തി ചുട്ടെടുക്കുക.ഇതിന് വെള്ളവും നെയ്യും ആവശ്യമില്ല.
ഗ്ലൂട്ടൺ ഫ്രീ ആയ ഈ ചപ്പാത്തി പ്രമേഹ രോഗികൾക്കും ഹൃദ്രോഗികൾക്കും ക്യാൻസർ രോഗികൾക്കുമെല്ലാം അത്യുത്തമമാണ്.
(കൂടുതൽ മത്തങ്ങ വിഭവങ്ങൾ വരും ദിവസങ്ങളിൽ)