അച്ചാറിനു മത്തങ്ങയും ബെസ്റ്റ്

വിവിധ തരത്തിലുള്ള അച്ചാറുകൾ പരിചയപ്പെടുത്തുന്നു...
Pumpkin pickle
Pumpkin pickleRepresentative image
Updated on

റീന വർഗീസ് കണ്ണിമല

അച്ചാർ വെറൈറ്റികളിൽ ഇന്നു പരിചയപ്പെടുത്തുന്നത് മത്തങ്ങ അച്ചാർ.

1.മത്തങ്ങ തൊലി കളഞ്ഞത് -250 ഗ്രാം

ഉപ്പ്-അര ടീസ്പൂൺ

നാടൻ തെങ്ങിൻ വിനാഗിരി-ഒരു ടേബിൾസ്പൂൺ

2.

ഇഞ്ചി -ഒരു വിരൽ നീളം കഷണം

വെളുത്തുള്ളി-ഒരു കുടം

കടുക്-ഒരു ടീസ്പൂൺ

കറിവേപ്പില-ഒരു തണ്ട്

ഉലുവ-ഒരു നുള്ള്

കായം-ഒരു ചെറിയ കഷണം(പൊടിയാണെങ്കിൽ അര ടേബിൾ സ്പൂൺ)

3.നല്ലെണ്ണ -ആവശ്യത്തിന്

4.കാശ്മീരി മുളകു പൊടി-5 ടേബിൾ സ്പൂൺ

ഉലുവപ്പൊടി രണ്ടു നുള്ള്

പാകം ചെയ്യുന്ന വിധം

മത്തങ്ങ ചെറിയ കഷണങ്ങളായി നീളത്തിൽ അരിയുക.ശേഷം മറ്റ് ഒന്നാം ചേരുവകളും ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.ചട്ടി ചൂടാക്കി അതിൽ നല്ലെണ്ണയൊഴിച്ച് കടുകും ഉലുവയുമിട്ട് പൊട്ടുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന മറ്റു രണ്ടാം ചേരുവകളും ചേർത്ത് വഴറ്റി വരുമ്പോൾ അഞ്ചു ടേബിൾ സ്പൂൺ കാശ്മീരി മുളകു പൊടി ചേർത്ത് കരിഞ്ഞു പോകാതെ ഇളക്കിയെടുക്കുക.അതിലേക്ക് മാറ്റി വച്ചിരിക്കുന്ന ഒന്നാം ചേരുവകൾ ചേർത്തിളക്കി വാങ്ങും മുമ്പ് രണ്ടു നുള്ള് ഉലുവ പൊടിച്ചതു കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം തുറന്ന് ആവി കളഞ്ഞ് തണുത്ത ശേഷം ഭരണികളിലാക്കി സൂക്ഷിക്കുക.‌

< | 1 | 2 | 3 | 4 | 5 | 6 | >

Trending

No stories found.

Latest News

No stories found.