ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.
സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമമത്രേ. ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമെന്ന് വിശ്വാസം.
ശിവരാത്രി മഹോത്സവത്തിന് പെരിയാറിന്‍റെ തീരം ഒരുങ്ങി. ആലുവ മണപ്പുറത്ത് പൂർവികർക്ക് ബലി അർപ്പിക്കാൻ രണ്ട് ലക്ഷത്തിലധികം ഭക്തർ എത്തുമെന്നാണ് കണക്കാക്കുന്നത്.ചടങ്ങുകൾ കുഭം 24 ന് ഇന്ന്( കുഭം 24 ) അർദ്ധരാത്രി മുതൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 വരെ തുടരും.ഞായറാഴ്ച കറുത്തവാവ് ആയതിനാൽ അന്നും തിരക്കേറും. നാടിന്‍റെനാനാഭാഗത്ത് നിന്നും എത്തുന്ന ഭക്തരെ വരവേൽക്കാൻ മണപ്പുറം ഒരുങ്ങിക്കഴിഞ്ഞു.പെരിയാർ തീരത്തെ ബലിതർപ്പണത്തിന് സൗകര്യങ്ങളും തയ്യാറായി.
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് 116 ബലിത്തറകണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്.