ചെറുമയക്കങ്ങൾ മറവി രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം

ചെറുമയക്കങ്ങൾ തലച്ചോറിന്‍റെ വ്യാപ്തി കൂട്ടുമെന്നും തലച്ചോറിനെ ചെറുപ്പമാക്കി നിർത്തുമെന്നാണ് കണ്ടെത്തൽ
ചെറുമയക്കങ്ങൾ മറവി രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം
Updated on

ഇടയ്ക്കിടയ്ക്കുള്ള ചെറുമയക്കങ്ങൾ മറവി പോലെയുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. അമെരിക്ക, യുകെ, ഉറുഗ്വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. സ്ലീപ് ഹെൽത്ത് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ഇത്തരം ചെറുമയക്കങ്ങൾ തലച്ചോറിന്‍റെ വ്യാപ്തി കൂട്ടുമെന്നും തലച്ചോറിനെ ചെറുപ്പമാക്കി നിർത്തുമെന്നാണ് കണ്ടെത്തൽ. അതായത്, യഥാർഥ പ്രായത്തെ അപേക്ഷിച്ച് തലച്ചോർ 2.6 മുതൽ 6.5 വർഷം വരെ ചെറുപ്പമാകുമെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. ഇതിനായി 40നും 69നും ഇടയിൽ പ്രായമുള്ള 3 ലക്ഷത്തിലധികം പേരെയാണ് നിരീക്ഷിച്ചത്.

65 വയസിനു മുകളിൽ പ്രായമായവരിൽ മുന്‍പ് നടത്തിയ ചില പരീക്ഷണങ്ങളിലും പകൽ സമയത്തുള്ള ചെറുമയക്കങ്ങൾ അവരുടെ ധാരണശേഷി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ നടത്തിയ പുതിയ പരീക്ഷണത്തിൽ എത്ര സമയം ഉറങ്ങി എന്നത് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും 30 മിനിറ്റിൽ താഴെയുള്ള ഉറക്കമാണ് ഇക്കാര്യത്തിൽ മികച്ചതെന്ന് വ്യക്തമാകുന്നു.

ഉറക്കം തലച്ചോറിന്‍റെ ആരോഗ്യത്തിന് എത്ര നിർണായകമാണെന്ന് അടിവരയിടുന്നതാണ് പുതിയ പഠനം. ഈ കണ്ടെത്തലുകൾ പ്രായമായവരിൽ ജീവിതനിലവാരം മെച്ചപ്പെടുത്താനുളഅള ശ്രമങ്ങൾക്കു കരുത്ത് പകരുന്നതാണ്. അതേസമയം, ഓർമകളുടെ കേന്ദ്രമായ ഹിപ്പോകാമ്പസിന്‍റെ (hippocampus) പ്രതികരണ സമയത്തിലും വലുപ്പത്തിലും ദൃശ്യങ്ങൽ വിലയിരുത്തുന്നതിലും പകൽ സമയത്ത് ഉറങ്ങുന്നവരും ഉറങ്ങാത്തവരിലും തമ്മിൽ വിത്യാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.