ആമാശയ ക്യാൻസറിനു മുൻപ് മുഖചർമത്തിലെ പ്രകടമാകുന്ന ലക്ഷണങ്ങൾ
ആമാശയ ക്യാൻസറിനു മുൻപ് മുഖചർമത്തിലെ പ്രകടമാകുന്ന ലക്ഷണങ്ങൾ

ആമാശയ ക്യാൻസറിനു മുൻപ് മുഖചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ

ആമാശയ ക്യാൻസറിന്‍റെ ഭാഗമായി മുഖത്ത് ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
Published on

ആമാശയ ക്യാൻസർ വളരെ അപൂർവമായാണ് കണ്ടു വരുന്നത്. ആമാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ വളരെ അവ്യക്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയുമാണ്. അതു കൊണ്ടു തന്നെ പലപ്പോഴും അസുഖം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയായി മാറാറുണ്ട്. ദഹനക്കുറവും, വയറു വേദനയുമെല്ലാം മറ്റു പല അസുഖങ്ങളുടെയും ലക്ഷണങ്ങളായതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. പക്ഷേ ആമാശയ ക്യാൻസറിന്‍റെ ഭാഗമായി മുഖത്ത് ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ ദ്രുതഗതിയിൽ ചികിത്സ ലഭ്യമാക്കാം.

ചെറിയ മുഴകൾ

മുഖത്ത് രൂപപ്പെടുന്ന ചെറിയ മുഴകൾ ക്യാൻസറിന്‍റെ ലക്ഷണമായേക്കാം. പാപുലോഎറിത്രോഡെർമ എന്ന അവസ്ഥ മൂലമാണ് മുഖത്ത് ചെറിയ മുഴകൾ രൂപപ്പെടുന്നത്. അതിനൊപ്പം മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും നീരും കണ്ടെത്താറുണ്ട്. മൂക്കിലും തൊലിയിലും ചൊറിച്ചിലും ലക്ഷണങ്ങളിൽ പെടും.

മുഖത്തെ തൊലിയടരുന്നത്

മുഖത്തെ ചർമം വരണ്ടുണങ്ങി അടർന്നു വരുന്നത് മറ്റൊരു ലക്ഷണമാണ്. ക്യാൻസറിന്‍റെ തുടക്കകാലഘട്ടത്തിലാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുള്ളത്.