തുമ്പ ചെടി ഔഷധ ഗുണങ്ങളുടെ കലവറയാണ്. പാടത്തും പറമ്പിലുമായി ഈ ഇത്തിരി കുഞ്ഞൻ നിക്കുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറുപോലുമില്ല. എന്നാൽ ശരീരത്തിലെ ഒട്ടനവധി രോഗങ്ങൾക്ക് തുമ്പ ചെടി ഏറ്റവും ഉചിതമായ ഒന്നാണ്.
അമ്മമാരും വീട്ടിലെ മുതിർന്നവരും കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് തുമ്പ. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ ലഭിക്കാൻ സേവിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
എന്നും ഉണർന്നാൽ തുമ്പ ചെടിയുടെ നീര് കുടിക്കുന്നത് വിട്ടുമാറാത്ത കഫക്കെട്ട് ഇളകി പോവാൻ കാരണമാകും. അതുപോലെ
തുമ്പയില ഇടിച്ച് പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
തലവേദന മാറാനും തുമ്പ ചെടി ഏറെ നല്ലതാണ്.
തുമ്പക്കുടവും തുളസിവിത്തും സമം എടുത്ത് ചേര്‍ത്തരച്ച് തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
തുമ്പച്ചെടി ഓട്ടുപാത്രത്തിലിട്ട് വറുത്ത് അതിനുശേഷം വെള്ളമൊഴിച്ച് തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.
അള്‍സര്‍ മാറാന്‍ തുമ്പ ചെടിയുടെ നീര് കുടിക്കുന്നത് ഏറെ നല്ലതാണ്.
തുമ്പ ചെടിയുടെ നീര് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാൽ പനി കുറയും.
തുമ്പയിട്ട് വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്