Lifestyle
പരമ്പരാഗത വേഷധാരികൾ സംഗമിച്ചു | Video
കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി
കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി. സെന്‍റ് തെരേസാസ് കോളേജിൽ നിന്ന് ആരംഭിച്ച പൈതൃക ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നു. വർഷങ്ങൾക്ക് പൂർവ്വികർ ഉപയോഗിച്ചിരുന്ന പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പുരുഷന്മാരും റാലിയിൽ ഒപ്പം ചേർന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ അവതരിപ്പിച്ചു. പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.